ഒഡിഷ സ്വദേശികളിൽ നിന്നും കഞ്ചാവ് പിടികൂടി സംഭവം; പിടിയിലായത് കഞ്ചാവ് ചില്ലറ വിൽപനക്കാർ
text_fieldsഭക്തി നായക്, ആശിഷ് നായക്, നിർമൽ
മല്ലിക്
കൊച്ചി: 12 കിലോയോളം കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശികൾ നഗരത്തിലെ ചില്ലറ വിൽപനക്കാരാണെന്ന് പൊലീസ്. ഒഡിഷ ഗജപതി ചണ്ഡിപുട് സ്വദേശികളായ നിർമൽ മല്ലിക് (28), ഭക്തി നായിക്, കണ്ഡമൽ ധരിൻബാദി സ്വദേശി ആശിഷ് നായിക് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം സെൻട്രൽ പൊലീസും സംയുക്തമായി ബുധനാഴ്ച രാത്രി എറണാകുളം കളത്തിപ്പറമ്പ് ക്രോസ് റോഡിലെ നവനീത് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 11.632 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചെറിയ പാക്കറ്റുകളിലാക്കി നഗരപരിധിയിൽ വിൽപനക്ക് എത്തിച്ചതാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.

