Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ മാവോവാദി...

വയനാട്ടിൽ മാവോവാദി സംഘമെത്തിയ സംഭവം: കണ്ണൂരിൽ കനത്ത ജാഗ്രത

text_fields
bookmark_border
വയനാട്ടിൽ മാവോവാദി സംഘമെത്തിയ സംഭവം: കണ്ണൂരിൽ കനത്ത ജാഗ്രത
cancel
camera_alt

representative image

പേ​രാ​വൂ​ർ: വ​യ​നാ​ട് ജി​ല്ല​യി​ലെ തൊ​ണ്ട​ർ​നാ​ട് പെ​രി​ഞ്ചേ​രി​മ​ല കോ​ള​നി​യി​ൽ നാ​ലം​ഗ മാ​വോ​വാ​ദി സം​ഘം എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ണ്ണൂ​രി​െൻറ അ​തി​ർ​ത്തി​ക​ളി​ൽ പൊ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ട്‌ മ​ണി​യോ​ടെ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ട്‌ പു​രു​ഷ​ന്മാ​രും ര​ണ്ട്‌ സ്ത്രീ​ക​ളും ഇ​വി​ടെ എ​ത്തി​യ​ത്.കോ​ള​നി​യി​ലെ മൂ​ന്ന്‌ വീ​ടു​ക​ളി​ലെ​ത്തി​യ സം​ഘം മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​ശേ​ഷം പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ കൊ​ട്ടി​യൂ​ർ, വ​യ​നാ​ട് അ​തി​ർ​ത്തി വ​ന​പ്ര​ദേ​ശ​ങ്ങ​ൾ, പ്ര​ധാ​ന പാ​ത​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും, മാ​വോ​വാ​ദി സം​ഘം എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക​ൽ പൊ​ലീ​സും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​മ്പ് മാ​വോ​വാ​ദി സം​ഘ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ത​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ഊ​ർ​ജി​ത​മാ​ക്കി.

മു​മ്പ് മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ള്ള ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ആ​ൻ​റി ന​ക്​​സ​ൽ സ്​​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണ​വം, കോ​ള​യാ​ട്, കേ​ള​കം, ആ​റ​ളം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ള​നി​ക​ളി​ലും ആ​റ​ളം ഫാം ​ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി​ക​ൾ പ​തി​വാ​യി എ​ത്തി​യി​രു​ന്ന രാ​മ​ച്ചി, ചെ​ക്യാ​ട്, ആ​റ​ളം ഫാം, ​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളി​ലും മു​മ്പ് പ​ല​ത​വ​ണ സാ​യു​ധ മാ​വോ​വാ​ദി സം​ഘ​ങ്ങ​ൾ പ്ര​ക​ട​നം ന​ട​ത്തി​യ കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട്ടി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. മാ​വോ​വാ​ദി സം​ഘ​ത്തി​ൽ​പെ​ട്ട ച​ന്ദ്രു, ജ​യ​ണ്ണ, സു​ന്ദ​രി, ല​ത എ​ന്നി​വ​രാ​ണ് പെ​രി​ഞ്ചേ​രി മ​ല​യി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistsWayanad
News Summary - Incident of Maoists in Wayanad: Heavy vigilance in Kannur
Next Story