തൊണ്ടിമുതലുകള്‍ നഷ്ടമായ സംഭവം: ഉദ്യോഗസ്ഥരുടെ ബന്ധം കൂടുതൽ തെളിയുന്നു
text_fieldsതിരുവനന്തപുരം: ആർ.ഡി.ഒ കോടതിയില്‍നിന്ന് തൊണ്ടിമുതലുകള്‍ നഷ്ടമായ സംഭവത്തിൽ ഉദ്യോഗസ്ഥ ബന്ധം കൂടുതൽ തെളിയുന്നു. സീനിയര്‍ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുകയാണ്. സംഭവത്തിൽ ജീവനക്കാരുടെ പങ്ക് ജില്ല ഭരണകൂടവും തള്ളുന്നില്ല. തൊണ്ടിമുതലുകളുടെ സൂക്ഷിപ്പ് ചുമതല ഉദ്യോഗസ്ഥർക്കാണെന്നും അതിനാൽ അവർക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറാൻ ശിപാർശ ചെയ്തതെന്നാണ് വിശദീകരണം.
തട്ടിപ്പ് നടന്നത് 2010നും '19നും ഇടയിലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന് ശേഷമാണോ ഇത് നടന്നതെന്ന സംശയവും ശക്തമാണ്. സംഭവത്തെക്കുറിച്ച് കലക്ടറുടെ നിർദേശാനുസരണമുള്ള അന്വേഷണവും നടക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാര്‍ക്കെതിരായ നടപടി നിശ്ചയിക്കുമെന്ന് കലക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി. കലക്ടറേറ്റിലെ ആര്.ഡി.ഒ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിലാണ് വന്‍ തിരിമറി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

