ചന്ദനത്തടിയിൽ തീർത്ത തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം : ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം
text_fieldsകോഴിക്കോട് : തൊണ്ടി മുതൽ നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം. കേസില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതല്‍ ഹാജരാക്കാത്തത് സംബന്ധിച്ച് വനം മേധാവി അന്വേഷമം നടത്തിയിരുന്നു. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം നൽകിയത്.
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിചാരണ ആരംഭിച്ച ശേഷം തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് കാണ്‍മാനില്ലെന്നാണ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. അനധികൃതമായി ചന്ദന തടികള്‍ കൈവശം വെച്ച് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ പണിത് വില്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് 2016-ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്‍പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉള്‍പ്പെടെയുള്ള വിവിധ തൊണ്ടിമുതലുകളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവയാണ് കാണാതായത്.
റിപ്പോര്‍ട്ട് പ്രകാരം കേസിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുന്‍ റേയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ്.എസ് .റോസ്, തുടർന്ന് വന്ന റേഞ്ച് ഓഫീസര്‍ ആര്‍.വിനോദ് എന്നിവരെ അച്ചടക്ക നടപടിയ്ക്ക് വിധേയമായി സർവീസിൽസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ വനം ഉപ മേധാവി (ഭരണം)യ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഉദ്യോഗസ്ഥര്‍ ഫോറസ്റ്റ് കോഡ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലും ചുമതല ഒഴിയുമ്പോഴും ഓരോ വര്‍ഷവും നടത്തേണ്ടതുമായ പരിശോധനകളിലും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരുത്തിപ്പള്ളി റേയ്ഞ്ചിലെ കേസിലെ തൊണ്ടിമുതല്‍ നഷ്ടമായത് സംബന്ധിച്ച് കാട്ടാക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തത്തക്ക വിധം പരിശോധനകള്‍ നടത്തുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി.എഫ്.ഒമാര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കും സര്‍ക്കിള്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

