Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു

text_fields
bookmark_border
മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു
cancel

തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പുകൾ പ്രകാരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്.

കേസെടുക്കേണ്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. വാഹനത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്‍റെ ബോണറ്റിന് മുന്നിൽ വിരിച്ചു. വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞതോടെ മന്ത്രി നടന്നാണ് പോയത്.

ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ കേസെടുക്കാതിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസിന്‍റെ നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ലഭ്യമായതിനാൽ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

വ്യാഴാഴ്ച വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് വൈകീട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിന് എസ്.എഫ്.ഐയും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും ഓഫിസുകളിലേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മാർച്ച് നടത്തും. തിരുവനന്തപുരത്തെ സംഘർഷങ്ങളിൽ എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ബി.ജെ.പിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. നഗരത്തിലെ വിവിധ മേഖലകളിൽ സംഘർഷ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incident of blocking Minister K.M. Shaji's vehicle: Case registered against Yuva Morcha activists
Next Story