ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: എസ്.ഐ.ടി വിപുലീകരിച്ചു
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കൂടുതൽ എസ്.ഐമാരെയും സി.ഐമാരെയും ഉൾപ്പെടുത്തി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുമ്പോൾ ഉന്നത സി.പി.എം നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ നേതാക്കളെ ചോദ്യംചെയ്യാനും എസ്.ഐ.ടി ഉദ്ദേശിക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ല സെക്രട്ടറിയും എം.എൽ.എയുമായ വി. ജോയ്, മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് വിവരം. ഉന്നതതല ഗൂഡാലോചനയില്ലാതെ അതിക്രമം നടക്കില്ലെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. നേതാക്കളുടെ ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധനാഫലം കേസിൽ നിർണായകമാകുമെന്നാണ് വിവരം.
ആക്രമണം നടന്ന സമയത്തും അതിനു മുമ്പും നടന്ന ആശയവിനിമയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ 27 പ്രതികളെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെന്നൈയിൽ അറസ്റ്റിലായ ഒരാളൊഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

