യുവാക്കളെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: കനാൽ വൃത്തിയാക്കി മടങ്ങിയ യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കടമ്പനാട് തൂവയൂർ തെക്ക് സജി മന്ദിരത്തിൽ സുധി(27), തൂവയൂർ തെക്ക് രാജീവ് ഗാന്ധി കോളനിയിൽ സുധീഷ് ഭവനത്തിൽ സുമേഷ് (28), തൂവയൂർ തെക്ക് മുണ്ടപ്ലാവിളയിൽ അഭിസാജ്(28) എന്നിവരാണ് അറസ്റ്റിലായത്.
കല്ലുകുഴിക്ക് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ശാസ്താംകോട്ട സി.ഐ രാകേഷ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ ഷോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 12 ഓടെ കുന്നത്തൂർ വേമ്പനാട്ടഴികത്ത് ജങ്ഷന് കിഴക്കുവശം പുത്തൂച്ചിറയിലായിരുന്നു സംഭവം.
ഹെൽമറ്റും മാരകായുധങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ കുന്നത്തൂർ ഐവർകാല നടുവിൽ കെ.ജി സദനത്തിൽ ജിജോ (32), കൊയ്പള്ളിവിള വീട്ടിൽ സുരേഷ് (38) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജിലും കുന്നത്തൂർ പഞ്ചായത്ത് ഓഫിസിലെ ഡ്രൈവർ ഐവർകാല നടുവിൽ കൊയ്പള്ളിൽ വീട്ടിൽ രഞ്ജിത്ത് (42) ഉൾപ്പെടെ എട്ടുപേർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഒന്നാംപ്രതി ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

