Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിക്കാരനേയും...

പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവം: എ.എസ്​.ഐക്കെതിരെ റിപ്പോർട്ട്​

text_fields
bookmark_border
പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവം: എ.എസ്​.ഐക്കെതിരെ റിപ്പോർട്ട്​
cancel

തിരുവനന്തപുരം: നെയ്യാർ സ്​റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐക്കെതിരെ റിപ്പോർട്ട്​. റേഞ്ച്​ ഡി.ഐ.ജി​ എ.എസ്​.ഐ ഗോപകുമാറിനെതിരെ​ വകുപ്പ്​തല അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചു. സേനയുടെ യശസിന്​ കളങ്കം വരുത്തുന്ന പ്രവർത്തിയാണ്​ ഗോപകുമാറിൻെറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. ഇക്കാര്യത്തിൽ എ.എസ്​.ഐക്ക്​ ഗുരുതര വീഴ്​ച പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

​പ്രകോപനമുണ്ടാക്കിയെന്ന ഗോപകുമാറിൻെറ വാദം അംഗീകരിക്കാനാവില്ല. എ.എസ്​.ഐ സിവിൽ ഡ്രസിലായിരുന്നതും വീഴ്​ചയാണ്​. ​മേലുദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികൾ തുടരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

കുടുംബപ്രശ്​നത്തിന്​ പരാതി നൽകാനെത്തിയ പരാതിക്കാരൻ സുദേവനെ മകളു​ടെ മുന്നിൽവെച്ചാണ്​ എ.എസ്​.ഐ ഗോപകുമാർ അധിക്ഷേപിക്കുകയായിരുന്നു​. ഇതിൻെറ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗോപകുമാറിനെ ഇടുക്കിയിലേക്ക്​ സ്ഥലം മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeyyattinkaraAbusing complainant
Next Story