Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൃഹനാഥന്‍ ജീവനൊടുക്കിയ...

ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം; 11 പേര്‍ പിടിയില്‍

text_fields
bookmark_border
suicide, arrest
cancel

അ​മ്പ​ല​വ​യ​ല്‍ (വ​യ​നാ​ട്): പൊ​ന്നം​കൊ​ല്ലി​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ 11 പേ​രെ അ​മ്പ​ല​വ​യ​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചു​ള്ളി​യോ​ട് നെ​ടു​മ്പു​റ​ത്ത് എ​ന്‍.​ആ​ര്‍. ശ​ര​ത്ത് (22), ആ​ന​പ്പാ​റ പാ​ല​ത്തും​വീ​ട് മു​ഹ​മ്മ​ദ് ആ​ഷി​ഖ് (22), ക​ര​ടി​പ്പാ​റ അ​ങ്ങോ​ട് പി. ​അ​മ​ലേ​ഷ് (22), ക​ള​ത്തി​ല്‍ക്കു​ണ്ട് വി. ​അ​ജി​ത്ത് (23), വ​രി​ക്കി​ഴ​ങ്ങി​ല്‍ നി​തി​ന്‍ദാ​സ് (23), ക​ണ്ട​ന്‍പു​ളി കെ.​ജി. അ​തു​ല്‍ (22), ചെ​മ്പ​ളാ​ന്‍ ത​കി​ടി​യി​ല്‍ ഗോ​പു സ​ഹ​ദേ​വ​ന്‍ (26), കു​നി​യി​ല്‍ വി​ഷ്ണു​പ്ര​സാ​ദ് (22), ക​രി​പ്പാ​ട് വി​ഷ്ണു പ്രേ​മ​ന്‍ (23), ചെ​റു​കു​ന്നേ​ല്‍ ജ​സ്​​റ്റോ മാ​ത്യു (24), പ​ന്ത​ലാ​ട്ട്പ​റ​മ്പി​ല്‍ പി.​കെ. രാ​ഹു​ല്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ന്നം​കൊ​ല്ലി മ​ഠ​ത്തി​ല്‍ ശ​ശി​കു​മാ​റാ​ണ്(63) കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ശ​ശി​കു​മാ​റി​നെ​യും കു​ടും​ബ​ത്തെ​യും പ്ര​തി​ക​ൾ വീ​ട്ടി​ല്‍ക്ക​യ​റി മ​ര്‍ദി​ച്ചി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ശ​ശി​കു​മാ​ര്‍ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ചി​രു​ന്നു.

ആ​റ് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ സം​ഘം വൈ​ദ്യു​തി ബന്ധം വിച്​ഛേദിച്ചശേഷം മ​ര്‍ദി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് ശ​ശി​കു​മാ​റി​െൻറ മ​ക​ൻ പ​റ​ഞ്ഞു. അ​റ​സ്​​റ്റു​ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidearrest
News Summary - Incident in which the head of the household committed suicide; 11 arrested
Next Story