സ്വപ്നയുടെ നിയമനത്തിൽ അപാകത: പ്രൈസ് വാട്ടർ കൂപ്പേഴേ്സിന് രണ്ടു വർഷത്തേക്ക് വിലക്ക്
text_fieldsതിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിക്കു പിന്നാലെ െഎ.ടി വകുപ്പിെൻറ വിവിധ പദ്ധതികളിൽനിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ (പി.ഡബ്ല്യു.സി) സർക്കാർ വിലക്കി. രണ്ടു വർഷത്തേക്കാണ് വിലക്ക്. കെ-ഫോൺ പദ്ധതിയിൽ പി.ഡബ്ല്യൂ.സിയുടെ കരാർ പുതുേക്കണ്ടതില്ലെന്നും തീരുമാനിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
കേരള സ്റ്റേറ്റ് െഎ.ടി ഇൻഫ്ര സ്ട്രെക്ചർ ലിമിറ്റഡിെൻറ (കെ.എസ്.െഎ.ടി.െഎ.എൽ) സ്പേസ് പാർക്ക് പദ്ധതിയിൽ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് (പി.എം.യു) എന്നനിലയിൽ പി.ഡബ്ല്യു.സിക്കായിരുന്നു കരാർ. ഇവിടെ നിയമിക്കുന്നവരുടെ പൂർണ ഉത്തരവാദിത്തം പി.ഡബ്ല്യു.സിക്കാണെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാളെ പശ്ചാത്തലംപോലും പരിശോധിക്കാതെ നിയമിെച്ചന്നത് കരാർ വ്യവസ്ഥകളിലെ ഗുരുതര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് െഎ.ടി പദ്ധതികളിലും വിലക്ക് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. സ്വപ്നയുടെ പേര് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.
സ്പേസ് പാർക്കിന് പുറമേ, കെ-ഫോൺ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് (പി.എം.യു) കരാറും പി.ഡബ്ല്യു.സിക്കുണ്ടായിരുന്നു. 2018 ഡിസംബർ ഒന്നിന് ആരംഭിച്ച കരാർ കാലാവധി 2020 നവംബർ 30ന് അവസാനിച്ചിരുന്നു.
പി.ഡബ്ല്യു.സിയെ കെ-ഫോൺ കരാറിൽനിന്ന് ഒഴിവാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നേരത്തേ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ സസ്പെന്ഷനിലായപ്പോള് താൽക്കാലിക ചുമതല വഹിച്ച സഞ്ജയ് കൗൾ ജൂലൈ 23ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കണമെന്ന് ഫയലില്‍ കുറിച്ചിരുന്നു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഈ നിര്‍ദേശം ശരിെവക്കുകയും ചെയ്തു.
നേരത്തേ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സൽട്ടന്‍സി കരാറില്‍നിന്നും പി.ഡബ്ല്യു.സിയെ ഒഴിവാക്കിയിരുന്നു. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാർ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇ-മൊബിലിറ്റി റീബില്‍ഡ് കേരളയുടെ ഭാഗമായതിനാല്‍ പ്രത്യേകിച്ചൊരു കണ്‍സൽട്ടന്‍സി വേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. റീബില്‍ഡ് കേരളയുടെ കൺസൽട്ടന്‍സിയായി കെ.പി.എം.ജിയെ നിയമിച്ച സാഹചര്യത്തില്‍ ഇതിെൻറ പരിധിയില്‍ ഇ-മൊബിലിറ്റിയും ഉള്‍പ്പെടും.
എന്താണ് കെ-ഫോൺ?
30,000 സർക്കാർ ഒാഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്കും സൗജന്യനിരക്കിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന െഎ.ടി വകുപ്പിെൻറ സ്വപ്നപദ്ധതിയാണ് കെ-ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്). കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചാണ് ഇൻറർനെറ്റ് എത്തിക്കുന്നത്. െഎ.ടി വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് െഎ.ടി ഇൻഫ്രാ സ്ട്രെക്ചർ ലിമിറ്റഡിെൻറയും കെ.എസ്.ഇ.ബിയുടെയും സംയുക്ത സംരംഭമാണിത്.
കെ-ഫോണും പി.ഡബ്ല്യു.സിയും
കെ-ഫോൺ പ്രോജക്ട് മാനേജ്െമൻറ് യൂനിറ്റ് (പി.എം.യു) എന്ന നിലയിലാണ് പി.ഡബ്ല്യു.സിക്ക് കരാറുണ്ടായിരുന്നത്. ശിവശങ്കർ ചെയർമാനായ കെ.എസ്.ഐ.ടി.ഐ.എല്ലാണ് പി.ഡബ്ല്യു.സിയെ പദ്ധതിയിലേക്കു നിർദേശിച്ചത്. 2019 മാർച്ച് ഒന്നിനാണ് കരാർ ഒപ്പിട്ടതെങ്കിലും 2018 ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു കരാർ.