രാമന്തളി സ്വദേശി ഇന്ത്യൻ നേവൽ അക്കാദമി സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsപയ്യന്നൂർ: രാമന്തളി സ്വദേശി ഇന്ത്യൻ നാവികസേനയുടെ പരിശീലന സ്ഥാപനങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി.വി.കെ. നാരായണനാണ് ഐ.ഡി.എ.എസ് ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിലെ എല്ലാ വിഭാഗത്തിെൻറയും സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്.
39 വർഷത്തെ സർവിസിൽ ഇന്ത്യയിലെ വിവിധ പ്രതിരോധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ എല്ലാ സൈനിക വിഭാഗത്തിെൻറയും സാമ്പത്തിക ഉപദേഷ്ടാവും ഡി.എസ്.സി പേ ആൻഡ് അക്കൗണ്ട്സ് ഓഫിസിെൻറ മേധാവിയും ഇദ്ദേഹമാണ്. രാമന്തളിയിലെ പരേതരായ കെ.വി. കൃഷ്ണമാരാരുടെയും ടി.വി. നാരായണി മാരസ്യാരുടെയും ഇളയ മകനാണ്.
ഭാര്യ: ശൈലജ നാരായണൻ. മക്കൾ: ഷൈനു നാരായണൻ, ഷീന നാരായണൻ.
