Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനങ്ങളിലെ രൂപമാറ്റം:...

വാഹനങ്ങളിലെ രൂപമാറ്റം: മൗനത്തിൽ മോട്ടോർവാഹന വകുപ്പ്

text_fields
bookmark_border
വാഹനങ്ങളിലെ രൂപമാറ്റം: മൗനത്തിൽ മോട്ടോർവാഹന വകുപ്പ്
cancel

തിരുവനന്തപുരം: വാഹനങ്ങളിൽ രൂപമാറ്റം വ്യാപകമായിട്ടും കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായുള്ള പല മോടിപിടിപ്പിക്കലും ഇപ്പോൾ നടക്കുന്നുണ്ട്. വാഹനങ്ങളിൽ വലിപ്പം വർധിപ്പിക്കുക, ടയറുകളുടെ സൈസ് വർധിപ്പിക്കുക, സസ്പെൻഷൻ മാറ്റുക എന്നിങ്ങനെയാണ് മാറ്റം നടത്തുന്നത്. അതിൽ തന്നെ കൂടുതലും മിനിവാനുകളിലാണ്.

വാഹനങ്ങളിലെ ഭാരസന്തുലനം നഷ്ടമാകുവിധമാണ് പല വാഹനങ്ങളിലും മോഡിഫിക്കേഷൻ നടത്തുന്നത്.

മിനി വാനുകളിൽ രൂപമാറ്റം വ്യാപകമായിട്ടും നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്. ഭാരസന്തുലനം നഷ്ടമാകും വിധമാണ് പലവാഹനങ്ങളുടെയും രൂപമാറ്റ നടത്തുന്നത്. നിയമവിരുദ്ധമായ മോടിപിടിപ്പിക്കലാണ് കൂടുതൽ വാഹനങ്ങളിൽ ചെയ്യുന്നത്. പല റോഡുകളിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതിന്റെ ഒരു പ്രധാന കാരണമെന്നത് അനധികൃതമായുള്ള വെച്ചുകെട്ടലുകൾക്കുമുണ്ടെന്നും റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു.

റൂഫ് ടോപ് എ.സി, ലഗേജ് കാരിയർ, അലങ്കാരത്തിന് ഘടിപ്പിക്കുന്ന മേൽക്കൂര, ലൈറ്റുകൾ, ശബ്ദസംവിധാനം എന്നിവയെല്ലാം വാഹനത്തിന്റെ മുകൾവശത്തെ ഭാരം വർധിപ്പിക്കും. വശങ്ങളിൽ ഭാരമേറിയ ഗ്ലാസുകൾ ഘടിപ്പിക്കുന്നതും ഹാർഡ് വുഡിലെ അകത്തളങ്ങളും നിയന്ത്രണം നഷ്ടമാക്കും. കോച്ചിന്റെ മുകൾവശം പൊളിച്ച് വാഹനത്തിന്റെ ഉയരം കൂട്ടുന്നുമുണ്ട്. ഇത് വളവുകളിൽ നിയന്ത്രണം നഷ്ടമാക്കും.

സസ്പെൻ‌ഷൻ, സ്റ്റിയറിങ്, ബ്രേക്ക് എന്നിവക്ക് താങ്ങാൻ കഴിയാത്ത ഭാരമായാണ് മോടിപിടിപ്പിക്കൽ കഴിഞ്ഞ് വാഹനം നിരത്തിലെത്തുന്നത്. ഭാരപരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേട് കണ്ടെത്താനാകൂ. ഘടനാപരമായ ഇത്തരം മാറ്റങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തില്ല. സുരക്ഷാ നിബന്ധനകൾ കർശനമല്ലാത്ത 1990 ൽ അംഗീകാരം നേടിയ മോഡലിലാണ് അനധികൃത പരീക്ഷണങ്ങൾ നടക്കുന്നത്. എന്നാൽ, കമ്പനി നിഷ്‌കർഷിച്ച രീതിയിൽ പരിപാലിക്കുന്ന വാഹനങ്ങൾക്ക് മെച്ചപ്പെട്ട നിയന്ത്രണം കിട്ടാറുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ടൂറിസ്റ്റ് ബസുകളിലെ അനുവദനീയമല്ലാത്ത മോടിപിടിപ്പിക്കലുകൾ നീക്കാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ഇത്തരം പരിശോധനകൾ മിനി വാഹനങ്ങളിലേക്ക് കടന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesmotor vehiclesKerala NewsTransformation
News Summary - In vehicles, transformation, in silence, Department of Motor Vehicles
Next Story