Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിൽ അമ്പതോളം എസ്.എഫ്.ഐക്കാർ  എ.ഐ.എസ്.എഫിൽ ചേർന്നു

text_fields
bookmark_border
വർക്കലയിൽ അമ്പതോളം എസ്.എഫ്.ഐക്കാർ  എ.ഐ.എസ്.എഫിൽ ചേർന്നു
cancel

വർക്കല:വർക്കലയിൽ അമ്പതോളം എസ്.എഫ്.ഐക്കാർ എ.ഐ.എസ്.എഫിൽ ചേർന്നു. എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ഭഗത്തിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അമ്പതോളം വിദ്യാർത്ഥികളിണ് സി.പി.ഐ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിൽ ചേർന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ്.ലാൽ പ്രവർത്തകരെ പതാക നൽകി സ്വീകരിച്ചു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് വർഗ്ഗീയയ്ക്കെതിരെ പൊരുതാനും മത നിരപേക്ഷത മാനുഷിക നന്മക്ക് അനിവാര്യമെന്ന തിരിച്ചറിവുമാണ് എ.ഐ.എസ്.എഫിൽ ചേരുവാൻ പ്രേരിപ്പിച്ചതെന്ന് ഭഗത്തും സഹപ്രവർത്തകരും പറഞ്ഞു. യോഗത്തിൽ എ.ഐ.എസ്.എഫ് വർക്കല മണ്ഡലം പ്രസിഡന്റ് കാജൽ ജെനിത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് വർക്കല മണ്ഡലം സെക്രട്ടറി അനന്തു സതീശൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം വി. രഞ്ജിത്ത്,നേതാക്കളായ അഡ്വ.എഫ്. നഹാസ്,ജയൻ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In Varkala, about 50 SFI members joined the AISF
Next Story