Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്‍ലാമോഫോബിയ കാലത്ത്...

ഇസ്‍ലാമോഫോബിയ കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്തങ്ങളേറെ -ടി. ആരിഫലി

text_fields
bookmark_border
ഇസ്‍ലാമോഫോബിയ കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്തങ്ങളേറെ -ടി. ആരിഫലി
cancel
camera_alt

പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സീ​ന​യി​ൽ ജി.​ഐ.​ഒ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ‘ഡി​സ്കോ​ഴ്സോ മു​സ്‍ലി​മ’ കാ​മ്പ​സ് കോ​ൺ​ഫ​റ​ൻ​സ് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പത്തിരിപ്പാല (പാലക്കാട്): മുസ്‍ലിമാകുന്നതു പോലും വെല്ലുവിളിയാകുന്ന കാലത്ത് മുസ്‍ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്തങ്ങളേറെയുണ്ടെന്നും സമൂഹത്തെ സ്വാധീനിക്കാൻ അവർക്കാകുമെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു.

മുസ്‍ലിം വിദ്യാർഥിനികളുടെ വസ്ത്രധാരണം പോലും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിൽ കാമ്പസുകളിൽ മുസ്‍ലിം പെൺകുട്ടികളുടെ സംഘാടനം അതിപ്രധാനമാണ്. സയണിസ്റ്റ് ഭീകരർക്ക് മുന്നിൽ നിർഭയത്വത്തോടെ പോരാടുന്ന ഗസ്സയിലെ പോരാളികൾ ഇന്ത്യയിലെ നിലനിൽപിനായുള്ള പോരാട്ടങ്ങളിലും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തിരിപ്പാല മൗണ്ട്സീനയിൽ ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഡിസ്കോഴ്സോ മുസ്‍ലിമ’ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ഏഴ് വേദികളിലായി നടക്കുന്ന പരിപാടിയിൽ കർണാടകയിലെ ഗുൽബർഗ ജില്ലയിൽനിന്നുള്ള എം.എൽ.എ ഖനീസ് ഫാത്തിമ, ഉത്തർപ്രദേശിലെ രാഷ്ട്രീയ പ്രവർത്തക ഇഖ്‌റ ഹസ്സൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ കമ്മിറ്റി അംഗം ഡോ. താഹ മതീൻ, കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ, നാഷനൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ പ്രസിഡന്റ് സുമയ്യ റോഷൻ, ജനറൽ സെക്രട്ടറി സമർ അലി, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, സീനിയർ എഡിറ്റർ നിഷാദ് റാവുത്തർ, സി.എ.എ -എൻ.ആർ.സി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളും വിദ്യാർഥി നേതാക്കളുമായ അഫ്രീൻ ഫാത്തിമ, ലദീദ ഫർസാന, ശർജീൽ ഉസ്മാനി, റാനിയ സുലൈഖ, നിദ പർവീൻ, മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം, ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ, ദാന റാസിഖ്, റിട്ട. മജിസ്‌ട്രേറ്റ് എം. താഹ, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, മഖ്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യലകത്ത്, സി.ഇ.ഒ ഷംസീർ ഇബ്രാഹിം, മാധ്യമപ്രവർത്തക ഗസാല അഹ്‌മദ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ സി.ടി. സുഹൈബ്, സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂർ, ടി. മുഹമ്മദ്‌ വേളം, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം പ്രസിഡന്റ്‌ പി.ടി.പി. സാജിത തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 2000ത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് നടക്കുന്ന പരിപാടികളുടെ വേദികൾക്ക് ഫലസ്തീനുമായി ബന്ധപ്പെട്ട നാമങ്ങളാണ് നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IslamophobiaGIOT Arifali
News Summary - In times of Islamophobia, Muslim girls have more responsibilities -T. Arifali
Next Story