തൃശൂരിൽ പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsകയ്പമംഗലം(തൃശൂർ): പെരിഞ്ഞനത്ത് പുതുവത്സരപ്പിറവിക്ക് പിന്നാലെ വാഹനാപകടം. രണ്ട് യുവാക്കൾ മരിച്ചു. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ദേശീയ പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ മതിലകം ഒന്നാം കല്ല് സ്വദേശി എള്ളുംപറമ്പിൽ അഷറഫിന്‍റെ മകൻ അൻസിൽ(22), കയ്പമംഗലം കാക്കാത്തിരുത്തി കാരയിൽ ഗോപിനാഥന്‍റെ മകൻ രാഹുൽ(25) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ എതിരെ വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

