തൃശൂരിൽ കുടുംബത്തിലെ നാലുപേർ തീകൊളുത്തി കൂട്ട ആത്മഹത്യക്ക് ശ്രമം; അമ്മയും ഇളയ മകനും മരിച്ചു
text_fieldsതൃശൂർ: തിരുവില്വാമലയിൽ കൂട്ടആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ മരിച്ചു. തിരുവില്വാമല ഒരലാശേരി സ്വദേശി ശാന്തി(43), മകൻ രാഹുൽ (7 )എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശാന്തിയുടെ ഭർത്താവ് ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണനും(47) മൂത്ത മകൻ കാർത്തികും (14) ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂര്‍ മെഡിക്കല്‍കോളജില്‍ വെച്ചാണ് അമ്മയും മകനും മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മണ്ണണ്ണെ ഒഴിച്ച് നാലുപേരും ആത്മഹത്യക്ക് ശ്രമിച്ചത്. അടുക്കളഭാഗത്ത് നിന്നാണ് തീകൊളുത്തിയത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ നാലുപേരെയുമാണ്. ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസമയത്ത് നാലുപേര്‍ക്കും ജീവനുണ്ടായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

