Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജയം സമർപ്പിക്കാൻ ഉമ...

വിജയം സമർപ്പിക്കാൻ ഉമ തോമസ്​ പി.ടിയുടെ കല്ലറയിൽ

text_fields
bookmark_border
uma thomas, pt thomas
cancel
camera_alt

ഇ​ടു​ക്കി ഉ​പ്പു​തോ​ട്ടി​ൽ പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം അ​ട​ക്കം ചെ​യ്ത സെ​ന്‍റ്​ ജോ​സ​ഫ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന ഉ​മ തോ​മ​സ് ​(ചിത്രം: ടെൻസിങ് പോൾ)

ചെറുതോണി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം പ്രിയ പി.ടിക്ക്​ സമർപ്പിക്കാൻ ഉമ തോമസ്​ ഇടുക്കി ഉപ്പുതോട്ടിലെ കുടുംബ കല്ലറയിലെത്തി. ഉപ്പുതോട് സെന്‍റ്​​ ജോസഫ് ദേവാലയത്തിലെ പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി പ്രാർഥന നടത്തുകയും കുടുംബത്തിനും പി.ടിയുടെ സഹപ്രവർത്തകർക്കുമൊപ്പം കല്ലറയിൽ പൂക്കൾ അർപ്പിക്കുകയും ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനം വന്നശേഷം പി.ടി. തോമസിന്‍റെ കല്ലറയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ്​ ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.

വിജയം പി.ടിക്ക് സമർപ്പിക്കാനാണ് ശാരീരികാസ്വാസ്ഥ്യം പോലും വകവെക്കാതെ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഓടിയെത്തിയതെന്ന് ഉമ തോമസ് പറഞ്ഞു. പി.ടി. തോമസിന്‍റെ നിലപാടുകളുമായി മുന്നോട്ടുപോകും. നേര​ത്തേയും നിലപാടുകളെ പിന്തുണച്ച് നിഴലായി കൂടെ നിന്നിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ ഭാര്യ എന്നതിലുപരി ആരാധികയാണ് താൻ. പി.ടി തുടങ്ങിവെച്ചത് പൂർത്തിയാക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയത്തിൽ പി.ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്നെങ്കിൽ താൻ ലാളിത്യത്തോടെ ആ പാത പിന്തുടരും. പി.ടിയുടെ വികസന സ്വപ്നങ്ങൾ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.

ഇടുക്കി ഉപ്പുതോട്ടിൽ പി.ടി. തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത സെന്‍റ്​ ജോസഫ്​ പള്ളി സെമിത്തേരിയിൽ പ്രാർഥന നടത്തുന്ന ഉമ തോമസും മക്കളും ബന്ധുക്കളും ​(ചിത്രം: ടെൻസിങ് പോൾ)

ശനിയാഴ്ച രാവിലെ 8.30നാണ് ഉമ തോമസ് മക്കളായ വിഷ്ണു, വിവേക് എന്നിവർക്കൊപ്പം പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കുടുംബ കല്ലറയിലെത്തിയത്. ഉപ്പുതോട് ഇടവക വികാരി ഫാ.ഫിലിപ് പെരുനാട്ടിന്‍റെ കാർമികത്വത്തിലാണ്​ കല്ലറയിൽ പ്രാർഥന നടത്തിയത്. ഡീൻ കുര്യാക്കോസ് എം.പി, യു.ഡി.എഫ് നേതാക്കളായ എ.പി. ഉസ്മാൻ, കെ.ബി. സെൽവം, ജയ്സൺ കെ. ആന്‍റണി, ബിജോ മാണി തുടങ്ങിയവരും പി.ടിയുടെ ബന്ധുക്കളും ഉമ തോമസിനൊപ്പമുണ്ടായിരുന്നു. പിന്നീട്,​ ഉപ്പുതോട്ടിലെ വീട്ടിലെത്തിയ ഉമക്ക്​ കുടുംബങ്ങളും നാട്ടുകാരും ചേർന്ന്​ ഊഷ്മള വരവേൽപാണ്​ നൽകിയത്​.

നന്ദിവാക്കുമായി ഇടുക്കി രൂപത ആസ്ഥാനത്തും

ചെറുതോണി: നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉമ തോമസ് ഇടുക്കി രൂപത കാര്യാലയത്തിലെത്തി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിച്ചു. ​ബിഷപ്പുമായി പി.ടിക്ക്​ ഉണ്ടായിരുന്നത്​ നല്ല ബന്ധമാണെന്നും ഇവരുടെ കൂടി പ്രാർഥന കൊണ്ടാണ്​ ജയിച്ചതെന്നും ഉമ തോമസ്​ പിന്നീട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ThomasUma Thomasthrikkakara by election
News Summary - In the tomb of PT, Uma Thomas to dedicate victory
Next Story