Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജന്റെ നിലപാട് നിർണായകം

text_fields
bookmark_border
സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജന്റെ നിലപാട് നിർണായകം
cancel

കണ്ണൂർ: ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ തൽക്കാലം അന്വേഷണം വേണ്ടെന്നുവെച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പി. ജയരാജന്റെ നിലപാട് ഏറെ നിർണായകം.

സെക്രട്ടേറിയറ്റ് തീരുമാനത്തിൽ പി. ജയരാജൻ അതൃപ്തി പ്രകടിപ്പിക്കുമോ എന്നതും മുൻ നിലപാടുമായി മുന്നോട്ടുപോകുമോ എന്നതിനെയും ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങൾ. കഴിഞ്ഞ സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനെതിരെ ഉന്നയിച്ച കാര്യങ്ങൾ പി. ജയരാജൻ ആവർത്തിച്ചാൽ വിഷയം വീണ്ടും സെക്രട്ടേറിയറ്റിലും പി.ബിയിലും എത്തുന്ന സാഹചര്യം സൃഷ്ടിക്കും. സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ മൗനം പാലിച്ചാൽ വിഷയം ഒത്തുതീർപ്പായെന്നും വ്യാഖ്യാനിക്കപ്പെടും.

അതിനിടെ, ഇ.പി. ജയരാജൻ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പറഞ്ഞത് വിവാദ റിസോർട്ടിന്റെ സി.ഇ.ഒ ഉന്നയിച്ച അതേ കാര്യങ്ങൾ. ഇ.പി. ജയരാജന് കമ്പനിയുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും മാത്രമാണ് നിക്ഷേപമുള്ളതെന്നുമാണ് സി.ഇ.ഒ പറഞ്ഞിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In the state committee P. Jayarajan's position is crucial
Next Story