Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധമുഖത്തുനിന്ന്...

യുദ്ധമുഖത്തുനിന്ന് പ്രിയപ്പെട്ടവരുടെ തണലിൽ; അർച്ചനക്ക് ആശ്വാസം

text_fields
bookmark_border
യുദ്ധമുഖത്തുനിന്ന് പ്രിയപ്പെട്ടവരുടെ തണലിൽ; അർച്ചനക്ക് ആശ്വാസം
cancel

യു​ക്രെ​യ്​​ൻ അ​തി​ര്‍ത്തി​യി​ല്‍ റ​ഷ്യ​ൻ സൈ​ന്യം തീ​തു​പ്പാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും സം​ഘ​ർ​ഷ​ഭൂ​മി​യി​ൽ​നി​ന്ന്​ പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് മലപ്പുറം വേ​ങ്ങ​ര സ്വ​ദേ​ശി അ​ര്‍ച്ച​ന (20). ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ​നി​ന്ന്​ അ​വ​സാ​ന​മാ​യി പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​ലാ​ണ് ദു​ബൈ വ​ഴി അ​ര്‍ച്ച​ന മ​ല​യാ​ളി​ക​ളാ​യ മ​റ്റ്​ ആ​റു​പേ​ര്‍ക്കൊ​പ്പം നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​വ​ർ ദു​ബൈ​യി​ലെ​ത്തും​മു​മ്പേ യു​ദ്ധം തു​ട​ങ്ങി​യി​രു​ന്നു. മ​ല​യാ​ളി​ക​ളാ​യ മു​പ്പ​തോ​ളം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് അ​ർ​ച്ച​ന പ​ഠി​ക്കു​ന്ന ചെ​ര്‍ണി​വി​ച്ച് മെ​ഡി​ക്ക​ല്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. അ​വി​ടെ ര​ണ്ടാം വ​ര്‍ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​യാ​ണ് വേ​ങ്ങ​ര ചേ​റ്റി​പ്പു​റ​മാ​ട് സ്വ​ദേ​ശി കെ.​സി. ച​ന്ദ്ര​മോ​ഹ​ൻ- ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ര്‍ച്ച​ന.

കി​യ​വി​ല്‍നി​ന്ന്​12 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യ​ണം കോ​ള​ജ്​ സ്ഥി​തി ചെ​യ്യു​ന്ന ചെ​ർ​ണി​വി​ച്ച് പ​ട്ട​ണ​ത്തി​ലെ​ത്താ​ന്‍. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളോ​ട് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ന്‍ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ർ​ച്ച​ന പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ചാ​ണ് സ്വ​ന്തം ചെ​ല​വി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - In the shadow of loved ones from the battlefield; Relief to Archana
Next Story