Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ച്ഛ​ൻ ​കൊ​ണ്ട...

അ​ച്ഛ​ൻ ​കൊ​ണ്ട വെ​യി​ൽ അ​ഥ​വാ, ശ്രീ​ജ​യു​ടെ ‘ജ​യ’​കു​മാ​ർ

text_fields
bookmark_border
അ​ച്ഛ​ൻ ​കൊ​ണ്ട വെ​യി​ൽ അ​ഥ​വാ,  ശ്രീ​ജ​യു​ടെ ‘ജ​യ’​കു​മാ​ർ
cancel
camera_alt

57ാം റാ​ങ്ക് നേ​ടി​യ ജെ.​എ​സ്. ശ്രീ​ജ​ക്ക് അ​ച്ഛ​ൻ എം. ​ജ​യ​കു​മാ​റും

അ​മ്മ കെ. ​ഷീ​ജ​യും മു​ത്തം ന​ൽ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ​‘‘മു​റി​യി​ൽ പു​സ്ത​കം വെ​ച്ച ഇ​രു​മ്പ്​ ത​ട്ട് ക​ണ്ടോ, പു​തി​യ​തൊ​ന്ന് വാ​ങ്ങ​ണ​മെ​ന്ന്​ മ​ക​ൾ പ​ല​വ​ട്ടം പ​റ​ഞ്ഞ​താ​യി​രു​ന്നു. പ​ണം തെ​ക​ഞ്ഞി​ല്ല, ഒ​ടു​വി​ൽ അ​വ​ൾ​ത​ന്നെ ചെ​ല​വ്​ മി​ച്ചം​പി​ടി​ച്ചും അ​മ്മാ​വ​ൻ​മാ​ർ കൊ​ടു​ക്കു​ന്ന​ത്​ സ്വ​രൂ​ക്കൂ​ട്ടി​യു​മെ​ല്ലാം 2500 രൂ​പ തി​ക​ച്ച്​ വാ​ങ്ങി​യ​താ​ണ്...’’ പ​റ​ഞ്ഞു​​തീ​രു​​​മ്പോ​ൾ ​ജ​യ​കു​മാ​റി​ന്‍റെ ക​ണ്ണ്​ നി​റ​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ന​രു​വാം​മൂ​ട്​ വെ​ള്ളാ​പ്പ​ള്ളി​യി​ലെ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ജ​യ​കു​മാ​റി​ന്റെ​യും ഷീ​ജ​കു​മാ​രി​യു​ടെ​യും മ​ക​ൾ ജെ.​എ​സ്.​ ശ്രീ​ജ​ നേടിയ, സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ നേടിയ 57ാം റാ​ങ്ക്​ ഹൃദയകാരിയാകുന്നത് ഇ​തെ​ല്ലാം​കൊ​ണ്ടാ​ണ്. ജ​യ​കു​മാ​ർ ദി​വ​സ​പ്പ​ലി​ശ​ക്ക്​ വാ​യ്പ​യെ​ടു​ത്ത 10,000 രൂ​പ​യു​മാ​യാ​ണ് ശ്രീ​ജ സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​ടി​ക​യ​റി​യ​ത്. പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ പ​ക്ഷേ, പ​ഠ​ന​മു​റി പെ​യി​ന്‍റ്​ അ​ടി​ച്ചി​ട്ടു​ണ്ട്. ഇ​തേ​കു​റി​ച്ച്​ ചോ​ദി​ക്കും മു​മ്പേ മ​ക​ളെ ചൂ​ണ്ടി ‘‘ക​ഴി​ഞ്ഞ തി​രു​വോ​ണ​ത്തി​ന്​ ഞാ​നും ഇ​വ​ളും കൂ​ടി​യാ പെ​യി​ന്‍റ​ടി​ച്ച​’’​തെ​ന്ന്​ ജ​യ​കു​മാ​ർ പ​റ​യു​ന്നു. ​‘

‘ആ​ളു​ക​ൾ വ​രു​ന്ന​ത​ല്ലേ, വൃ​ത്തി​യാ​യി കി​ട​ക്കേ​ണ്ട​ത​ല്ലേ’’ എ​ന്ന പി​താ​വി​ന്‍റെ വാ​ക്കു​ക​ളി​ൽ​ത​ന്നെ മാ​സ​ങ്ങ​ൾ​ക്ക്​ മു​​മ്പേ വി​ജ​യ​മു​റ​പ്പി​ച്ച​തി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യം. ആ​​കെ​യു​ള്ള സ്വ​ർ​ണ ഉ​രു​പ്പ​ടി ഈ​ടാ​ക്കി കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്തു. ഷീ​ജ​കു​മാ​രി കു​ടും​ബ​ശ്രീ​യി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്തു. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ്​ സി​വി​ൽ സ​ർ​വി​സ്​ മോ​ഹ​മു​ണ്ടാ​യ​തെ​ന്ന്​ ​ശ്രീ​ജ പ​റ​യു​ന്നു. മ​ദ്രാ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ലാ​യി​രു​ന്നു ഡി​​ഗ്രി​യും പി.​ജി​യും. ഫോ​റി​ൻ സ​ർ​വി​സി​ലാ​ണ്​​ ഇ​പ്പോ​ൾ താ​ൽ​​പ​ര്യം. ഒ​രു സ​ഹോ​ദ​ര​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil servicefathertopper
News Summary - In the light of the father or, Sreeja's 'Jaya' Kumar
Next Story