Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​മി​ക്രോ​ൺ പ​ട​രു​ന്ന...

ഒ​മി​ക്രോ​ൺ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശബരിമലയിൽ നിയന്ത്രണം പാളുന്നു

text_fields
bookmark_border
sabarimala
cancel

ശ​ബ​രി​മ​ല: കോ​വി​ഡും ഒ​മി​ക്രോ​ണും പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ശ​ബ​രി​മ​ല​യി​ല്‍ നി​യ​ന്ത്ര​ണം പാ​ളു​ന്നു. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​റ​ച്ച സ്റ്റാ​ന്‍ഡ് ഒ​ട്ടു​മി​ക്ക കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​യൊ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. അ​യ്യ​പ്പ​ഭ​ക്ത​ർ കൂ​ട്ട​മാ​യി മാ​സ്‌​ക് ധ​രി​ക്കാ​തെ​യെ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

വ​രു​ന്ന​വ​ര്‍ സ്വ​ന്തം നി​യ​ന്ത്ര​ണ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണ​മെ​ന്ന അ​റി​യി​പ്പ്​ മാ​ത്ര​മാ​ണു​ള്ള​ത്. സ​ന്നി​ധാ​ന​ത്ത് ഏ​റ്റ​വും വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ണ്ടാ​കു​ന്ന ശ്രീ​കോ​വി​ലി​നു മു​ന്നി​ലാ​ണ് ഇ​തു കൂ​ടു​ത​ല്‍ പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തു​ന്ന ഭൂ​രി​ഭാ​ഗം പേ​രും മാ​സ്‌​ക് ഉ​പേ​ക്ഷി​ച്ച​മ​ട്ടി​ലാ​ണ്. ഇ​ത് സ​ന്നി​ധാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ബോ​ര്‍ഡ് ജീ​വ​ന​ക്കാ​ര്‍ക്കും നേ​രി​ട്ടു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. ര​ണ്ടു​ദി​വ​സം മു​മ്പ് ആ​ര്‍.​എ.​എ​ഫ് ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ്ര​സാ​ദ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലു​മെ​ല്ലാം തീ​ർ​ഥാ​ട​ക​ർ കൂ​ട്ടം​കൂ​ടു​ന്നു​ണ്ട്. അ​വി​ടെ​യെ​ന്നും സാ​നി​റ്റൈ​സ​റോ മ​റ്റു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മോ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ള്‍ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ ക​ഴി​യൂ. 12 മ​ണി​ക്കൂ​ര്‍ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍ ത​ങ്ങാ​വൂ എ​ന്ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത് തി​ര​ക്ക് കു​റ​ച്ച്​ കോ​വി​ഡ് വ്യാ​പ​നം സൃ​ഷ്ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ്. എ​ന്നാ​ല്‍, ഈ ​സ​മ​യ​നി​യ​ന്ത്ര​ണം കൊ​ണ്ട്​ ല​ക്ഷ്യ​മി​ട്ട കാ​ര്യം ന​ട​പ്പാ​കാ​ന്‍ അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​നം അ​ത്യാ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്നി​ധാ​ന​ത്തു ചേ​ര്‍ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ​മ​രു​ന്നു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ക്ക​ല്‍ ല​ഭ്യ​മാ​ണെ​ന്നും അ​ത്​ വി​ത​ര​ണം ചെ​യ്യാ​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ച​ത്. മാ​സ്‌​കി​ട്ട് സോ​പ്പി​ട്ട് ഗ്യാ​പ്പി​ട്ട് കോ​വി​ഡി​നെ അ​ക​റ്റാം എ​ന്ന ത​ത്ത്വം ശ​ബ​രി​മ​ല​യി​ലെ വ​ന്‍തി​ര​ക്കി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ങ്കി​ലും കു​റ​ഞ്ഞ​പ​ക്ഷം മാ​സ്‌​ക് എ​ങ്കി​ലും എ​ല്ലാ​വ​രും ധ​രി​ച്ചെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ത്ര​യെ​ങ്കി​ലും പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsSabarimala Pilgrimage
News Summary - In Sabarimala, control is broken
Next Story