Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബറിൽ അമ്മത്തൊട്ടിലിൽ അഞ്ചാമത്തെ അതിഥി എത്തി

text_fields
bookmark_border
കുഞ്ഞിന് പ്രതിഭ എന്ന പേര് നൽകി
ഒക്ടോബറിൽ അമ്മത്തൊട്ടിലിൽ അഞ്ചാമത്തെ അതിഥി എത്തി
cancel

തിരുവനന്തപുരം: സംസ്ഥാന ശിശുഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒക്ടോബറിൽ അഞ്ചാമത്തെ അതിഥി എത്തി. ശനിയാഴ്ച രാത്രി 12.30 നാണ് 2.600 കി.ഗ്രാം ഭാരവും 12 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞ് സമിതിയുടെ പരിചരണാർഥം എത്തിയത്. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് പുതിയ അതിഥി

കുഞ്ഞിന് പ്രതിഭ എന്ന പേര് നൽകി. അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി. പൂർണ്ണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 612-ാമത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 18-ാ മത്തെ കുഞ്ഞുമാണ് നവാഗത.

"പ്രതിഭയുടെ" ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ ശനിയാഴ്ച ലഭിച്ച ആൺ കുഞ്ഞിന് ബുദ്ധ എന്ന പേര് നൽകിയിരുന്നു. കഴിഞ്ഞ 19 മാസത്തിനിടയിൽ സമിതിക്ക് 114 കുട്ടികളെയാണ് നിയമപരമായ മാർഗങ്ങളിലൂടെ ദത്ത് നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In October, a fifth guest arrived in Ammathottil
Next Story