കാസർകോട്: മഞ്ചേശ്വരത്ത് സി.പി.എം വോട്ട് മറിച്ചുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് എം.എൽ.എ എം.സി കമറുദ്ദീൻ. സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോർന്ന് പോയതായി കമറുദ്ദീൻ ആരോപിച്ചു. നേതൃത്വത്തിന്‍റെ അറിവോടെയാണോ ഇത് സംഭവിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും കമറുദ്ദീൻ ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾ പ്രചാരണത്തിലെത്താത്തതിലും അദ്ദേഹം അതൃപ്തി അറിയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കമറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തോറ്റ മഞ്ചേശ്വരം മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി എം.കെ.എം അഷ്റഫാണ് യു.ഡി.എഫ് സ്ഥാനാർഥി. വി.വി രമേശനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്.