Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു
text_fieldsbookmark_border
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. രാത്രി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ചരിഞ്ഞത്.
ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ അപകട സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു. ചികിത്സ നല്‍കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

