Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
anganwadi
cancel
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവറും ഡോക്​ടറും...

ഡ്രൈവറും ഡോക്​ടറും പുരുഷൻ, സ്​ത്രീകൾ നഴ്​സുമാരും അധ്യാപകരും; 'സ്റ്റീരിയോടൈപ്പ്' പ്രോത്സാഹിപ്പിച്ച്​ അംഗൻവാടി പുസ്​തകങ്ങൾ

text_fields
bookmark_border

കോഴിക്കോട്​: സ്​ത്രീകൾ നഴ്​സുമാരും അധ്യാപകരും മാത്രമാണോ​? ലിംഗ അസമത്വത്തിനെതിരായ പോരാട്ടത്തിൽ കേരളം ഒരുപടി മുന്നിൽ നിൽക്കു​േ​മ്പാഴും കുഞ്ഞുങ്ങൾക്ക്​ നൽകുന്ന പ്രാഥമിക വിദ്യാഭ്യാസത്തിൽ ഈ അസമത്വങ്ങളുടെ പെരുമഴ കാണാം.

സംസ്​ഥാന വനിത -ശിശു​ വികസന വകുപ്പ്​ (ഡബ്ല്യൂ.സി.ഡി) നിയോഗിച്ച അഞ്ചംഗ ജെൻഡർ ഓഡിറ്റ്​ കമ്മിറ്റിയുടേതാണ്​ കണ്ടെത്തൽ. പ്രീ പ്രൈമറി ഘട്ടം മുതൽ കുട്ടികളിൽ ലിംഗബോധം വളർത്താനായി അംഗൻവാടി പാഠപുസ്​തകങ്ങളിൽ മാറ്റം വരുത്തണമെന്നാണ്​ സമിതിയുടെ ആവശ്യം. സംസ്​ഥാന ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദിയു​ടെ നേതൃത്വത്തിലായിരുന്നു പഠനം.

സംസ്​ഥാനത്ത്​ 33,000 അംഗൻവാടികളാണുള്ളത്​. ഇതിൽ കുട്ടികൾക്കായി 'അങ്കണപൂമഴ' അധ്യാപകർക്ക്​ സഹായിയായി 'അങ്കണതൈമാവ്​' എന്നീ പുസ്​തകങ്ങളാണ്​ നൽകുന്നത്​. ഇതിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തെ അതേ രീതിയിൽ പാഠപുസ്​തകത്തിൽ അവതരിപ്പിച്ച്​ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമിതി പറയുന്നു.

സ്​ത്രീകളെ അധ്യാപകരായും നഴ്​സുമാരായും മാത്രം ചിത്രീകരിക്കുന്നു. പൊതുയിടങ്ങളി​ൽ പ്രത്യക്ഷപ്പെടുന്ന ഡോക്​ടർ, ഡ്രൈവർ, കൃഷിക്കാർ തുടങ്ങിയവയിൽ പുരുഷൻമാരെയും ചിത്രീകരിക്കുന്നു. പൊതുയിടങ്ങളിൽ സ്​ത്രീകളുടെ സാന്നിധ്യം കുറവായും ഇവിടെ പുരുഷൻമാർ ആധിപത്യം നേടുന്നതായും കാണിക്കുന്നു. അംഗൻവാടി കുട്ടികളുടെ പ്രവർത്തനങ്ങളിൽ സഹായിക്കാനായി അമ്മമാരെ മാത്രം ഉൾപ്പെടുത്തി ചത്രീകരിക്കുന്നു. അച്ഛൻമാരെ അതിൽനിന്ന്​ മാറ്റിനിർത്തുന്നു.

വന്യമൃഗങ്ങളായ സിംഹം, കടുവ തുടങ്ങിയവയെ പുരുഷൻമാരായും താറാവ്​, കോഴി, തത്ത തുടങ്ങിയവയെ സ്​ത്രീകളായും ചിത്രീകരിക്കുകയും പുരുഷാധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നുവെന്നാണ്​ മറ്റൊരു കണ്ടെത്തൽ.

'രണ്ടു പുസ്​തകങ്ങളിലും ഒരു സ്​​ത്രീ ഡ്രൈവറെയോ പൊലീസിനെയോ കർഷകയെയോ കണ്ടെത്താനാകില്ല. എന്നാൽ, സ്​ത്രീകൾ എല്ലാ തൊഴിൽ മേഖലയിലും ഇപ്പോഴുണ്ടെന്ന്​ നമുക്കറിയാം. ഈ പുസ്​തകങ്ങളിൽ ആൺകുട്ടി വിത്തുവിതക്കുന്നതും പെൺകുട്ടി അവനെ നോക്കിനിൽക്കുന്നതും കാണാം. പുരുഷൻ അധ്വാനികളാണെന്നും സ്​ത്രീകൾ വിശ്രമം നയിക്കുന്നുവെന്നുമാണ്​ അവ നൽകുന്ന സന്ദേശം' -സമിതി അംഗം പറയുന്നു.

പുസ്​തകത്തിൽ വാർപ്പ്​ മാതൃകകളായ നിരവധി ചിത്രീകരണങ്ങൾ കാണാനാകുമെന്നാണ്​ സമിതിയുടെ കണ്ടെത്തൽ. ഉദാഹരണത്തിന്​ ഒരു ചിത്രീകരണത്തിൽ പുരുഷനെ ചുമട്ടു​െതാഴിലാളിയായും സൂപ്പർവൈസറായും മത്സ്യത്തൊഴിലാളിയായും കാണിക്കുന്നു. എന്നാൽ സ്​ത്രീകളെ അതേ ചിത്രത്തിൽ മത്സ്യക്കുട്ടയും തലയിലേന്തി നിൽക്കുന്ന മീൻ വിൽപ്പനക്കാരിയായി ചിത്രീകരിക്കുന്നു. ഇതിൽ മീൻവിൽപ്പന മാത്രമാണ്​ സ്​ത്രീകളുടെ ജോലിയെന്നും മറ്റുള്ളവയെല്ലാം പുരുഷൻമാരു​ടേതുമാണെന്ന സന്ദേശം നൽകുന്നു. ഇത്തരത്തിൽ ഒരുപാട്​ ചിത്രീകരണങ്ങൾ പുസ്​തകങ്ങളിൽ കാണാനാകും -അവർ കൂട്ടിച്ചേർത്തു.

2014 മുതലാണ്​ ഈ പുസ്​തകം പഠന സഹായിയായി ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതിൽ ലിംഗഭേദം ഒരു മാനദണ്ഡമായി കണക്കാക്കിയി​ട്ടില്ലെന്നും അവർ പറയുന്നു. 'ചെറിയ കുഞ്ഞുങ്ങളെ വീട്​, പരിസരം എന്നിവ മനസിലാക്കി നൽകുന്നതിനുള്ള സഹായിയായി ഉപയോഗിക്കുന്ന ഈ പുസ്​തകങ്ങൾ പരമ്പരാഗത മാനദണ്ഡങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ലിംഗബോധവൽക്കരണം ഒരു​ പ്രധാന ഘടകമായിരുന്നില്ല' -സമിതി അംഗം പറയുന്നു.

നിലവിലെ പാഠപുസ്​തകങ്ങൾ പരിഷ്​കരിക്കേണ്ട സമയമായെന്നും ഇതിൽ ലിംഗസമത്വം പ്രധാന മാനദണ്ഡമായി കണക്കാക്ക​ണമെന്നും സമിതി ശിപാർശ ചെയ്യുന്നു. സമിതിയുടെ കണ്ടെത്തൽ ഉടൻ സർക്കാറിന്​ സമർപ്പിക്കുമെന്നും 'ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​' റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anganwadiGender inequalityanganwadi textbooksGender neutralstereotype
News Summary - In Keralas anganwadi textbooks, drivers are always men, teachers women
Next Story