കേരളത്തില്‍ കോവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആര്.ടി.പി.സി.ആറിന് 1500 രൂപ
text_fieldsതിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. കോവിഡ് ആര്.ടി.പി.സി.ആര് ടെസ്റ്റിന് 500 രൂപയും ആന്റിജൻ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്.
ഇതോടെ ആര്.ടി.പി.സിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 1500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും നല്കിയാല് മതി. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐ.സി.എം.ആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

