Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണംകുഴിയിൽ കാട്ടാന വനപാലകരുടെ ജീപ്പ് ആക്രമിച്ചു; രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
കണ്ണംകുഴിയിൽ കാട്ടാന വനപാലകരുടെ ജീപ്പ് ആക്രമിച്ചു; രണ്ടുപേർക്ക്​ പരിക്ക്
cancel

അതിരപ്പിള്ളി: കണ്ണംകുഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെ കാട്ടാന വനപാലകരുടെ ജീപ്പ് ആക്രമിച്ചു. രണ്ട് വനപാലകർക്ക് പരിക്കേറ്റു. കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ റിയാസ്, വാച്ചർ ഷാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉൾവനത്തിൽ കുണ്ടൂർമേട് ഫോറസ്റ്റ് ക്യാമ്പിൽനിന്ന് തിരിച്ചുവരുകയായിരുന്ന ആറംഗ വനപാലക സംഘത്തിന്റെ ജീപ്പ് ബഡാപ്പാറക്ക് സമീപമാണ് ആക്രമിക്കപ്പെട്ടത്. ഉൾവനത്തിലെ പാതയിൽ വളവ് തിരിഞ്ഞ് വരുമ്പോൾ കാട്ടാന പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രകോപിതനായ കാട്ടാന ഇവരുടെ ജീപ്പിന്റെ മുന്നിൽ കുത്തുകയും തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് കൊമ്പുകൊണ്ട് കുത്തി ജീപ്പ് മറിച്ചിട്ടു. മറിഞ്ഞ ജീപ്പിൽനിന്ന് രണ്ടുപേർ പുറത്തേക്ക് തെറിച്ചു. ജീപ്പിനുള്ളിൽ അകപ്പെട്ട നാലുപേർ ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് കണ്ണംകുഴിയിൽനിന്ന് വനപാലകരുടെ മറ്റൊരു സംഘമെത്തി കാട്ടാനയെ തുരത്തിയോടിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പിന് സാരമായ തകരാറ് സംഭവിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In Kannamkuzhi, wild animals attacked the forest guards' jeep; Two people were injured
Next Story