Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏറ്റുമാനൂരില്‍...

ഏറ്റുമാനൂരില്‍ പച്ചക്കറി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
Vegetable lorry
cancel
Listen to this Article

ഏറ്റുമനൂര്‍- ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നിയന്ത്രണം വിട്ട പച്ചക്കറി ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്ത ശേഷം മതിലില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഏറ്റുമാനൂര്‍ കുറവിലങ്ങാട് റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചേ നാലരയോടെയായിരുന്നു അപകടം. മേട്ടുപാളയത്ത് നിന്നും ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പച്ചക്കറികള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇറക്കവും വളവും ചേര്‍ന്ന ഈ ഭാഗത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്ത ശേഷം സമീപത്തെ വീട്ടിലെ മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്.

ലോറിക്കുള്ളില്‍ കുടങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസിന്റെ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഡെന്‍സിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഹൈവേ പൊലീസ് സംഘവും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EttumanoorVegetable lorry
News Summary - In Ettumanoor, a vegetable lorry overturned and injured the driver
Next Story