Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്തുവന്നാലും പാലായിൽ...

എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കും- പവാറുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാപ്പൻ

text_fields
bookmark_border
എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കും- പവാറുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാപ്പൻ
cancel

ന്യൂ​ഡ​ൽ​ഹി: എന്തുവന്നാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ. എ​ൻ​.സി​.പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​പ്പ​ൻ. എൻ.സി.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​നൊപ്പമാണ് കാപ്പൻ ഇ​ന്ന് പ​വാ​റി​നെ ക​ണ്ട​ത്.

ഇ​ട​തു​മു​ന്ന​ണി പാ​ലാ സീ​റ്റ് എ​ൻ​.സി​.പി​ക്ക് ന​ൽ​കി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ അ​റി​വെന്നും കാപ്പൻ പറഞ്ഞു. എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ്-​എ​സി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്നായിരുന്നു പ്രതികരണം. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനുള്ള കോൺഗ്രസിന്‍റെ ക്ഷണത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ഫു​ൽ പ​ട്ടേ​ൽ ഇപ്പോൾ ഗോ​വ​യി​ലാ​ണ്. അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തും. ഇ​തി​ന് ശേ​ഷം വീ​ണ്ടും കേ​ര​ള നേ​താ​ക്ക​ളു​മാ​യി പ​വാ​റും പ്ര​ഫു​ൽ പ​ട്ടേ​ലും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​ന​മു​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarNCPMani C Kappan
News Summary - In any case, Kappan will contest in Pala - kappan after the meeting with Pawar
Next Story