Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 2023ൽ പിടിച്ചത് 172 കോടിയുടെ സ്വർണം
text_fieldsbookmark_border
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2023ൽ കസ്റ്റംസ് പിടികൂടിയത് 172.19 കോടി രൂപ വിലമതിക്കുന്ന സ്വർണം. 376 കേസുകളിലായാണ് 270.536 ഗ്രാം സ്വർണം പിടികൂടിയത്. ഈ കേസുകളിലധികവും സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടന്നത്.
വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും സ്വർണം കടത്താൻ ശ്രമം നടന്നു. 163 പേരാണ് സ്വർണക്കടത്ത് കേസുകളിൽ അറസ്റ്റിലായത്. 35.49 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റും 56.28 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് 2023ൽ പിടികൂടി.
Next Story

