Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശതോട്ടം...

വിദേശതോട്ടം ഏറ്റെടുക്കണമെന്ന് 1972ൽ ആവശ്യപ്പെട്ടത് പിണറായി വിജയൻ

text_fields
bookmark_border
pinarayi-vijayan
cancel

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി വിദേശകമ്പനികൾ കൈവശംവെച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് കൂത്തുപറമ്പ് എം.എൽ.എയായിരുന്ന പിണറായി വിജയനെന്ന് രേഖകൾ. 1972 സെപ്റ്റംബർ 22നാണ് ഇക്കാര്യം പിണറായി ഉന്നയിച്ചത്. സി. അച്യുതമേനോൻ സർക്കാർ സംസ്ഥാനത്തെ വിദേശ തോട്ടങ്ങൾ ദേശസാൽക്കരിക്കുന്നതിനായി ഓർഡിനൻസ് തയാറാക്കി 1971 ജൂലൈ അഞ്ചിന് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്ര സർക്കാറിന് അയച്ചിരുന്നു. തോട്ടങ്ങൾ സർക്കാർ ദേശസാൽക്കരിക്കുമെന്ന് വിദേശത്തോട്ടം ഉടമകൾ അറിഞ്ഞതോടെ തോട്ടങ്ങൾ ശരിയായി റീപ്ലാന്‍റ് ചെയ്യുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും ഇതുവഴി വമ്പിച്ച് ദേശീയ നഷ്ടം സംഭവിക്കുവെന്നും അംഗങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി. അതിനാൽ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തി ഈ ഓർഡിനൻസ് വളരെ വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഓർഡിനൻസിനൊപ്പം സർക്കാർ നിയോഗിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലെ വളരെ പ്രശസ്തനായ ഡോ. ജേക്കബിനെ പോലുള്ള സാങ്കേതിക വിദഗ്ധനായിട്ടുള്ളവരുടെ കമ്മിറ്റിയുടെ പഠനം റിപ്പോർട്ടും കേന്ദ്ര സർക്കാറിന് സമർപ്പിച്ചുവെന്ന് സി. അച്യുതമേനോൻ നൽകിയ മറുപടി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്രസർക്കാറിന് പലതവണ കത്തഴുതുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കരട് ഓർഡിനൻസ് അയച്ചു കഴിഞ്ഞതിനു ശേഷം കുറേ മാസത്തേക്ക് വിവരമൊന്നും കിട്ടിയില്ല. കേന്ദ്ര സർക്കാറിലെ ചില ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് കൂടുൽ വ്യക്തതയും ആരാഞ്ഞിരുന്നു. അതിന് മറുപടി നൽകേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കി. കാരണം അയച്ച റിപ്പോർട്ടിൽ അതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തോട്ടങ്ങൾ വിൽക്കാൻ പാടില്ലെന്നായിരുന്നു സർക്കാറിന്‍റെ അന്നത്തെ നയമെന്ന് മന്ത്രി ബേബി ജോൺ 1970ൽ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് കേന്ദ്ര വിദേശ വാണിജ്യ വകുപ്പിൽ നിന്ന് ചോർന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ പലതും പത്രങ്ങളിൽ വാർത്തയായി. എന്നിട്ടും അച്യുതമേനോൻ സർക്കാർ വിദേശ തോട്ടങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് നിയമസഭയിൽ വെച്ചില്ല. ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ ട്രേഡിങ് കോ- ലിമിറ്റഡ്, അമൾഗമേറ്റഡ് ടീ എസ്റ്റേറ്, കോപറേറ്റീവ് ടീ സൊസൈറ്റി, കണ്ണൻദേവൻ ഹിൽസ് പ്രൊഡ്യൂസിങ് കോ ലിമിറ്റഡ്, മലയാളം പ്ലാന്‍റേഷൻസ് ലിമിറ്റഡ്, പൊൻമുടി ഹോൾഡിങ് ലിമിറ്റഡ്, സതേൺ ഇന്ത്യ ടീ കോ - എസ്റ്റേറ്റ് ലിമിറ്റഡ്, ട്രാവൻകൂർ ടീ എസ്റ്റേറ്റ്, വാഗമൺ ടീ എന്നീ ഒമ്പത് വിദേശകമ്പനികളാണ് അക്കാലത്ത് കേരളത്തിലുണ്ടായിരുന്നത്. തിരുവിതാംകൂറിൽ അവരുടെ കൈവശം 71 എസ്റ്റേറ്റുകളുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി നിയമസഭയിൽ മറുപടി നൽകി. അതിൽ 30 എസ്റ്റേറ്റുകൾ മലയാളം പ്ലാന്‍റേഷന്‍റെയും 23 കണ്ണൻദേവന്‍റെയും കൈവശമായിരുന്നു.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും നിയമസഭയിൽ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കുന്നതിനുവേണ്ടി സി. അച്യുതമേനോനോട് ഇതേ ചോദ്യം ഉന്നിയച്ചിരുന്നു. വിദേശതോട്ടം ഏറ്റെടുക്കുക എന്നത് സംസ്ഥാന സർക്കാർ 1971ൽ ആരംഭിച്ച പ്രവർത്തനമാണ്. ഇന്നത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അന്ന് നിയമസഭയിൽ വിദേശതോട്ടം ദേശസാൽക്കരണത്തിനു വേണ്ടി വാദിച്ചിരുന്നു. പിണറായി വിജയനൊപ്പം പി.ജി. പുരുഷോത്തമൻപിള്ള, ആർ. പരമേശ്വരപിള്ള, പി.പി. കൃഷ്ണൻ, പി.എൻ. ചന്ദ്രസേനൻ തുടങ്ങിയവരും അതേ ചോദ്യം നിയമയസഭയിൽ ഉന്നയിച്ചു.

അക്കലാത്തും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദേശ കമ്പനികളെ സഹായിക്കുന്നതിനാണ് ശ്രമിച്ചത്. എ.കെ.ജിയുടെ നേതൃത്വത്തിൽ മിച്ചഭൂമിയിൽ കൊടികുത്തൽ സമരം നടപ്പോഴാണ് കണ്ണൻദേവൻ മലകൾ (ഭൂമി വീണ്ടെടുക്കൽ) നിയമം 1971ൽ പാസാക്കിയത്. കേരള ഗ്രാൻസ് ആൻഡ് ലീസ് മോഡിഫിക്കേഷൻ നിയമവും പാസാക്കി. എന്നാൽ, ഈ രണ്ട് നിയമവും നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞില്ല.

ഏതാണ്ട് നാലര പതിറ്റാണ്ട് കഴിഞ്ഞാണ് വിദേശ തോട്ടങ്ങൾ നിയമ നിർമാണത്തിലൂടെ ഏറ്റെടുക്കാമെന്ന് സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം റിപ്പോർട്ട് നൽകിയത്. എന്നാൽ, 1970ൽ വിദേശ തോട്ടം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ നിയമനിർമാണത്തിന് തയാറല്ല. നിയമസഭ രേഖകൾ പരിശോധിക്കാതെയാണ് സ്പെഷ്യൽ ഓഫിസർ രാജമാണിക്യം 2016ൽ നൽകിയ റിപ്പോർട്ടിൽ നിയമനിർമാണത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കാൻ ശിപാർശ നൽകിയത്. രാജമാണിക്യം റിപ്പോർട്ടിനേക്കാൾ കടുത്ത റിപ്പോർട്ടാണ് 1970കളിൽ നിയമസഭയിലെത്തിയത്. ആ റിപ്പോർട്ട് മറച്ചുവെച്ച് ഏതാണ്ട് അര നൂറ്റാണ്ട് കേരളത്തെ വിദേശ കമ്പനികൾ കൊള്ളയടിക്കാൻ അവസരം നൽകിയത് കേരളം ഭരിച്ചവരാണെന്ന് രേഖകൾ തെളിവ് തരുന്നു.

ബ്രിട്ടീഷുകാർ 1947ൽ ഇന്ത്യ വിട്ടുപോയപ്പോൾ ഇവിടുത്തെ ഭരണാധികാരികൾ ഭരണത്തിന് ആവശ്യമുള്ള ബ്രിട്ടീഷ് കെട്ടിടങ്ങളും ഭൂമിയും ഏറ്റെടുത്തു. അവർക്ക് ഉടമാവകാശമില്ലാത്ത തോട്ടം ഭൂമി ഏറ്റെടുത്തില്ല. പലരും ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി കൈയേറി. ഹാരിസൺസിന് വിൽക്കാൻ അവകാശമില്ലാത്ത ചെറുവള്ളി എസ്റ്റേറ്റ് വ്യാജ ആധാരമുണ്ടാക്കി അവർ കൈമാറ്റം നടത്തി. അതേസമയം, ശ്രീലങ്ക 1972ൽ തോട്ടം ദേശസാൽക്കരിക്കുകയും ഭൂരഹിതർക്ക് 50 ഏക്കർ വീതം വിതരണം നടത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantationforeign plantationsPinarayi Vijayan
News Summary - In 1972, Pinarayi Vijayan demanded that foreign plantations be taken over
Next Story