Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യനില മെച്ചപ്പെട്ടു; അബ്ദുന്നാസിർ മഅ്ദനിയെ റൂമിലേക്ക് മാറ്റി

text_fields
bookmark_border
madani
cancel
camera_alt

അബ്ദുന്നാസിർ മഅ്ദനി

കൊച്ചി: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ റൂമിലേക്ക് മാറ്റി. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനിലയിൽ മാറ്റമുണ്ടായതിനാൽ ചൊവ്വാഴ്ച വെന്‍റിലേറ്ററിൽനിന്ന് മാറ്റിയിരുന്നു. ഇതിനുശേഷമാണ് ബുധനാഴ്ച രാവിലെ റൂമിലേക്ക് മാറ്റിയത്.

ഫെബ്രുവരി 20നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. ഇത് തുടരുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. കടുത്ത ശ്വാസതടസ്സവും ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഉയർന്ന രക്തസമ്മർദവുമായിരുന്നു ആരോഗ്യസ്ഥിതി വഷളാകാൻ കാരണം. ഇതിനിടെ ഹൃദയസംബന്ധമായ തകരാറുകളുണ്ടോയെന്നറിയാൻ ആൻജിയോഗ്രാം പരിശോധനകളും നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Improved health; Abdul Nasir Madni shifted to the room
Next Story