Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cyber crime
cancel
Homechevron_rightNewschevron_rightKeralachevron_rightസമൂഹമാധ്യമങ്ങള്‍...

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വർഷം വരെ തടവ്; പൊലീസ്​ ആക്​ട്​ ഭേദഗതിയിൽ​ ഗവർണർ ഒപ്പിട്ടു

text_fields
bookmark_border

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കുന്ന രീതിയിലാണ്​ ഭേദഗതി വരുത്തിയത്​.

സൈബര്‍ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയെ നേരിടാൻ നിലവിലെ നിയമവ്യവസ്ഥകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് ഭേദഗതി വരുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്​​. അടുത്ത കാലത്ത് സൈബര്‍ വേദികള്‍ ഉപയോഗിച്ച് നടത്തിയ ചില കുറ്റകൃത്യങ്ങള്‍ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു​. സ്വകാര്യജീവിതത്തിനും സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായി.

നിലവിലെ പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശിപാര്‍ശ ചെയ്​തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്​.

2000ലെ ഐ.ടി ആക്ടിലെ 66 എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, പൊലീസിന്​ അമിതാധികാരം നൽകുന്നതാണ്​ പുതിയ ഭേദഗതിയെന്ന്​ ആരോപണം ഉയർന്നിട്ടുണ്ട്​. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നാട്ടിൽ നിലനിൽക്കുന്ന വികാരത്തെ മുൻനിർത്തി വിമർശനങ്ങളെ അടിച്ചമർത്താനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ഓർഡിനൻസുമായാണ് സർക്കാർ രംഗത്തുവരുന്നതെന്നാണ്​ ആരോപണം.

പുതിയ ഓർഡിനൻസ്​ സ്​ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചല്ല പറയുന്നത്. സൈബർ ഇടങ്ങളാവട്ടെ, അച്ചടി-ദൃശ്യ മാധ്യമങ്ങളാവട്ടെ, പോ​സ്​​റ്റ​റു​ക​ളോ ബോ​ർ​ഡു​ക​ളോ ആ​വ​ട്ടെ ഏ​ത് വ​ഴി​യി​ലും 'ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ അ​പ​മാ​നി​ക്കാ​നോ അ​പ​ഖ്യാ​തി വ​രു​ത്താ​നോ ഉ​ദ്ദേ​ശി​ച്ച്' എ​ന്തെ​ങ്കി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെയ്യുന്ന ആർക്കെതിരെയും കേസെടുക്കാനും അഞ്ച് വർഷം വരെ തടവിലിടാനും പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

ഇതിനാവട്ടെ, ഏതെങ്കിലും പരാതിക്കാര​െൻറ പരാതിയുടെ ആവശ്യമില്ല. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതേയുള്ളൂ. ഭേദഗതിയിലെ മേൽവാചകങ്ങൾ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. പൊലീസിെൻറ അമിതാധികാരത്തിനും നിയമത്തിെൻറ ദുരുപയോഗത്തിനുമുള്ള വലിയ സാധ്യതകൾ തുറന്നിടുന്നതാണ് ഈ ഭേദഗതി എന്നതിൽ സംശയമില്ലെന്നും ആക്ഷേപമുണ്ട്​.

സൈബർ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഐ.ടി ആക്​ടിലെ 66-എയും കേരള പൊലീസ് ആക്​ടിലെ 118-ഡിയും ഭരണഘടന വിരുദ്ധമാണെന്നു കണ്ട് സുപ്രീംകോടതി 2015ൽ റദ്ദ് ചെയ്തതാണ്. അന്ന് റദ്ദ് ചെയ്യപ്പെട്ട 118 ഡിയിലെ അതേ കാര്യങ്ങളാണ് കൂടുതൽ തീവ്രമായി ഇപ്പോൾ പുതിയ ഓർഡിനൻസിലും വരാൻ പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media crimePolice Act amendment
News Summary - Imprisonment for up to five years for crimes committed through social media; The Governor signed the amendment to the Police Act
Next Story