Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷയിൽ ആൾമാറാട്ടം:...

പരീക്ഷയിൽ ആൾമാറാട്ടം: പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ ജാമ്യമില്ലാകേസ്​

text_fields
bookmark_border
EXAM-kerala news
cancel
കോഴിക്കോട്​: മുക്കത്തിനടുത്ത്​ നീലേശ്വരം ഗവ. ഹയർ​െസക്കൻഡറി സ്​കൂളിൽ വിദ്യാർഥികൾക്ക​ുവേണ്ടി അധ്യാപകൻ പരീക ്ഷയെഴുതിയ സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ്​ പ്രകാരം​ കേസെടുത്തു. നീലേശ്വരം സ്​കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ്​ സൂപ്രണ്ടുമായ ​െക. റസിയ, ഇതേ സ്​കൂളിലെ അധ്യാപകനും അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ്​ വി. മുഹമ്മദ്​, പരീക്ഷ ഡെപ്യൂട്ടി ചീഫ്​ സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച്​.എസ്​.എസ്​ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവർക്കെതിരെയാണ്​ മുക്കം ​െപാലീസ്​ കേസെടുത്തത്​.

ഇന്ത്യൻ ശിക്ഷാനിയമം 419 (ആൾമാറാട്ടം), 420 (വഞ്ചന), 465, 468 (വ്യാജരേഖ ചമയ്​ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസ്​. ഹയർ​െസക്കൻഡറി കോഴിക്കോട്​ മേഖല ഡെപ്യൂട്ടി ഡയറക്​ടർ ഗോകുൽ കൃഷ്​ണ​​െൻറ പരാതിയിലാണ് നടപടി. എസ്​.​െഎ സി.ആർ. അനിൽ കുമാറിനാണ് അന്വേഷണച്ചുമതല. രാവിലെ ഹയർ സെക്കൻഡറി ഡയറക്​ടർ ഡി.ജി.പിക്ക്​ തിരുവനന്തപുരത്ത്​ പരാതി നൽകിയിരുന്നു.

അതിനിടെ, പരീക്ഷ തട്ടിപ്പിനെക്കുറിച്ച്​ ഹയർ ​െസക്കൻഡറി​ അധികൃതർ ചൊവ്വാഴ്​ച മുതൽ വകുപ്പുതല അന്വേഷണം നടത്തും. സ്​കൂളിലെത്തി പരിശോധന നടത്തുന്ന സംഘം വിദ്യാർഥികളിൽനിന്നും മറ്റു​ അധ്യാപകരിൽനിന്നും മൊഴിയെടുക്കും. പരീക്ഷയിലെ ഇൻവിജിലേറ്റർമാരുടെയും മൊഴിയെടുക്കും. ഹയർ സെക്കൻഡറി പരീക്ഷ ബോർഡ്​ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്​ വകുപ്പു​തല അന്വേഷണം.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examimpersonation
News Summary - impersonation in exam
Next Story