Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി ജഡ്ജിയായി...

സുപ്രീംകോടതി ജഡ്ജിയായി ആള്‍മാറാട്ടം: പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

text_fields
bookmark_border
anticipatory bail
cancel

തൃ​ശൂ​ർ: സു​ഹൃ​ത്ത്​ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ ക്രി​മി​ന​ല്‍ കേ​സ് റ​ദ്ദാ​ക്കി​ത്ത​രാ​മെ​ന്ന്​ വാ​ഗ്ദാ​നം ചെ​യ്ത് 5,50,000 രൂ​പ വാ​ങ്ങി ച​തി​ച്ച കേ​സി​ലെ പ്ര​തി നെ​ന്മ​ണി​ക്ക​ര ത​ല​വാ​ണി​ക്ക​ര വാ​രി​യ​ത്ത് വ​ള​പ്പി​ല്‍ വി​ജ​യ​െൻറ (40) മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

സു​ഹൃ​ത്താ​യ ക​ണ്ണൂ​ര്‍ ചി​റ​യ്ക്ക​ല്‍ പു​തി​യ​തെ​രു ക​വി​താ​ല​യം വീ​ട്ടി​ല്‍ ജി​ഗീ​ഷ് (40) സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​ണെ​ന്നും പ​ണം ത​ന്നാ​ല്‍ കേ​സു​ക​ള്‍ ഒ​തു​ക്കി​ത്തീ​ര്‍ക്കാ​മെ​ന്നും പ​റ​ഞ്ഞ് പാ​ലി​യേ​ക്ക​ര പാ​ണാ​ട​ന്‍ ജോ​യി​യെ പ്ര​തി​യാ​യ വി​ജ​യ​ന്‍ കൂ​ട്ടു​പ്ര​തി​യാ​യ ജി​ഗീ​ഷി​നൊ​പ്പം സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് വി​ശ്വ​സി​ച്ച്​ ജോ​യ് പ​ണം ന​ല്‍കു​ക​യാ​യി​രു​ന്നു.

നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ത്തി​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ തെ​റ്റാ​യ​മാ​ർ​ഗ​ത്തി​ലൂ​ടെ പ​ണം ന​ല്‍കി​യ​തെ​ന്നും താ​ന്‍ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ജി​ഗീ​ഷി​നെ ജോ​യി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നു​മാ​യി​രു​ന്നു മു​ന്‍കൂ​ര്‍ ഹ​ര​ജി​യി​ല്‍ പ്ര​തി വി​ജ​യ​ന്‍ വാ​ദി​ച്ച​ത്.

എ​ന്നാ​ല്‍, കേ​സ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ന​ര്‍ഹ​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​ത്ത​രു​ന്ന​തി​ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ആ​ള്‍മാ​റാ​ട്ടം ന​ട​ത്തി പ്ര​തി വി​ജ​യ​ന്‍ പ​രാ​തി​ക്കാ​ര​നാ​യ ജോ​യി​യി​ല്‍നി​ന്ന്​ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്‍കൂ​ര്‍ജാ​മ്യം നി​ഷേ​ധി​ച്ച് കോ​ട​തി ഉ​ത്ത​ര​വാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgeanticipatory bailImpersonationsupreme court
News Summary - Impersonation as a Supreme Court judge: Defendant's anticipatory bail denied
Next Story