കരിപ്പൂരിൽ പ്രത്യേക എമിഗ്രേഷൻ കൗണ്ടർ
text_fieldsകരിപ്പൂർ: കൊറോണ വൈറസിെന തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തി. വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വേണ്ടിയാണ് പ്രത്യേക കൗണ്ടർ ഒരുക്കിയത്.
ചൈന, ജപ്പാൻ, ഹോങ്കോങ്, സിങ്കപ്പൂർ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഈയിെട സന്ദർശിച്ചവർ എമിഗ്രേഷനിലെ ഒമ്പതാം നമ്പർ കൗണ്ടർ ഉപയോഗിക്കണെമന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിെൻറ സന്ദേശങ്ങളടങ്ങിയ നോട്ടീസുകളും അന്താരാഷ്ട്ര ടെർമിനലിൽ പതിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞദിവസം ജില്ല മെഡിക്കൽ ഓഫിസർ കരിപ്പൂരിലെത്തി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.
