Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണം -വി.ഡി. സതീശൻ

text_fields
bookmark_border
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണം
fishing boat
cancel

തിരുവനന്തപുരം: കൊല്ലം ചെറിയഴീക്കലിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പ്രദേശത്തെ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരോടും സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണെന്ന മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകടകാരണങ്ങൾ പഠിക്കാനും മുൻകരുതൽ നടപടികൾ ശിപാർശ ചെയ്യാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും വാർത്താകുറിപ്പിൽ വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Immediate financial assistance to the families of dead fishermen -VD Satheesan
Next Story