Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞായറാഴ്ചയും കനത്ത മഴ തുടരും; മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ വകുപ്പ്

text_fields
bookmark_border
ഞായറാഴ്ചയും കനത്ത മഴ തുടരും; മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥ വകുപ്പ്
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കൂടി വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതനുസരിച്ച് പുതുക്കിയ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ആറ് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം.

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയുടെ ലഭിച്ചേക്കും. അതേസമയം, ഇതര ജില്ലകളിലും മഞ്ഞ അലർട്ടാണ്. മഞ്ഞ, ഓറഞ്ച് അലർട്ടുകളിലൂടെ യഥാക്രമം 115 മില്ലി മീറ്ററും, 204.4 മില്ലി മീറ്ററും വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - imd predicts intence rain across kerala on sunday
Next Story