കതിന വെടിയുടെ ശബ്ദത്തിനു കാതോർത്ത ഒാർമകൾ
text_fieldsകൊയിലാണ്ടി: നോമ്പുതുറക്കാനുള്ള സമയമറിയാൻ കതിന വെടിയുടെ ശബ്ദത്തിനു കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അരനൂറ്റാണ്ടു മുമ്പത്തെ നോമ്പ് ഓർമിക്കുകയാണ് കൊയിലാണ്ടി മച്ചുംതാഴത്ത് ഇമ്പിച്ചി അഹമ്മദ്.
മഗ്രിബിന് ജുമഅത്ത് പള്ളിയിൽ നിന്ന് ആലിക്കയും മൊയ്തീൻ പള്ളിയിൽ നിന്ന് അബ്ദുൽ ഖാദർക്കയും ഉച്ചത്തിൽ ബാങ്ക് വിളിക്കും. പക്ഷേ, അകലങ്ങളിലേക്ക് ഈ ശബ്ദം എത്തിയെന്നു വരില്ല. അപ്പോൾ ആശ്രയം കടപ്പുറം പള്ളിയിൽ നിന്നുള്ള കതിന വെടിയാണ്. അതിനായി കാതോർത്തുനിൽക്കും. ഇന്ന് പരിസരം പ്രകാശപൂരിതമാണ്. അന്ന് മണ്ണെണ്ണ വിളക്കിെൻറ മങ്ങിയ പ്രകാശം മാത്രം. വഴിയോരങ്ങളിൽ പ്രഭ ചൊരിയുന്ന എൽ.ഇ.ഡി ഇല്ല. ചിലയിടങ്ങളിൽ പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള മണ്ണെണ്ണ വിളക്കുകളാണ് യാത്രക്കാർക്ക് ആശ്വാസം.
നോമ്പുതുറക്ക് പലനിറങ്ങളിലും രുചികളിലുമുള്ള വൈവിധ്യമായ ഭക്ഷണ സാധനങ്ങൾ കുറവ്. ഉള്ളവ തനതു രുചിയിൽ പാകപ്പെടുത്തിയവ. മുട്ടപ്പത്തിരി, കോഴിയട, വാഴക്കട എന്നിവ പ്രധാനം. 27ാം രാവിന് ഇടി ഊന്നിയതും കറിയും വിശേഷപ്പെട്ടത്. തരിക്കഞ്ഞി അപൂർവം. ശഅബാൻ മാസം പകുതി കഴിഞ്ഞാൽ നോമ്പിെൻറ മുന്നൊരുക്കം തുടങ്ങും. പള്ളികളും വീടുകളും വൃത്തിയാക്കി നോമ്പിനുള്ള കാത്തിരിപ്പായി പിന്നെ. അതിനിടയിൽ വീട്ടിൽ ആവശ്യമായ പുൽപ്പായ, ചിമ്മിണി വിളക്ക്, മുട്ട വിളക്ക്, അഞ്ചാം നമ്പ്ര് വിളക്ക്, ഗ്ലാസ്, അത്താഴക്കുടുക്ക എന്നിവ വാങ്ങി വെക്കും. ഒന്നോ രണ്ടോ ദിവസം മുമ്പ് മസാല സാധനങ്ങൾ കുത്തുവട്ടികളിൽ നിറച്ച് വീട്ടിൽ എത്തിക്കും.
നോമ്പുതുടങ്ങുന്ന രാത്രി അത്താഴത്തിന് ഉണരാൻ വലിയകത്തെ പള്ളിയിൽ നിന്നും ജുമാഅത്ത് പള്ളിയിൽ നിന്നും ‘നകാരം’ അടിക്കാൻ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
