കൊച്ചി: മുൻ ഇമാം ഷെഫീഖ് അൽഖാസിമിയുടെ പീഡനത്തിനിരയായ പെൺകുട്ടിയെ ഹൈകോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ വിട്ടുക ിട്ടാൻ മാതാവ് നൽകിയ ഹരജി ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റി.
അതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ വിട്ട് ഉത്തരവിടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷയെഴുതുന്ന പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് പരീക്ഷക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും പിതൃസഹോദരനെ കോടതി ചുമതലപ്പെടുത്തി. ജഡ്ജിെൻറ ചേംബറിൽവെച്ച് മാതാവിനൊപ്പം പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നു.
ഷെഫീഖ് അൽഖാസിമി പെൺകുട്ടിയെ കാറിൽകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയായ മുൻ ഇമാമിനെ ഇതുവരെ പിടികൂടാത്തത് നാണക്കേടാണെന്ന് ഹൈകോടതി നേരേത്ത നിരീക്ഷിച്ചിരുന്നു.