Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ ഇമാമിന്‍റെ പീഡനം:...

മുൻ ഇമാമിന്‍റെ പീഡനം: ചൈൽഡ്​ ഹോമിലെത്തി പെൺകുട്ടിയെ കാണാൻ ബന്ധുക്കൾക്ക്​ അനുമതി

text_fields
bookmark_border
highcourt 18.07.2019
cancel

​െകാച്ചി: മുൻ ഇമാമി​​െൻറ പീഡനത്തിനിരയായ പെൺകുട്ടിയെ ​പാർപ്പിച്ചിരിക്കുന്ന ചൈൽഡ്​ ഹോമിലെത്തി സഹോദരങ്ങൾക് കും മാതാപിതാക്കൾക്കും സന്ദർശിക്കാമെന്ന്​ ഹൈകോടതി. മാർച്ച്​ അഞ്ച്​ മുതൽ പത്താംക്ലാസ്​ പരീക്ഷ ആരംഭിക്കുന്നത ിനാൽ, സ​െൻററിലെത്തിച്ച്​ പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന്​ ജസ്​റ്റിസുമാരായ സി.കെ. അബ്​ദുൽറഹീം, ടി.വി. അനിൽക ുമാർ എന്നിവരടങ്ങിയ ബെഞ്ച്​ ശിശു​േക്ഷമ സമിതിക്കും ​നിർദേശം നൽകി. പെൺകുട്ടിയെ ശിശു​േക്ഷമ സമിതിയുടെ കസ്​റ്റഡിയിൽനിന്ന്​ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ മാതാവ്​ നൽകിയ ഹേബിയസ്​കോർപസ്​ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്​.

പെൺകുട്ടിയു​െട താൽപര്യം പരിഗണിക്കാതെയും സ്വാഭാവിക രക്ഷാകർത്താവായ ത​​െൻറ വാദം കേൾക്കാതെയും പത്താംക്ലാസ്​ പരീക്ഷ എഴ​ുതേണ്ടതാണെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിക്കാതെയും തിരുവനന്തപുരത്തെ ചൈൽഡ്​ ഹോമിൽ പെൺകുട്ടിയെ പാർപ്പിച്ചിരിക്കുകയാണ്​. മാതാവി​​െൻറ ധാർമികപിന്തുണയും സഹായവും സാന്നിധ്യവും ആവശ്യമായ പരീക്ഷാസമയത്ത്​ ഇത്തരമൊരിടത്ത്​ പാർപ്പിക്കാനുള്ള സമിതിയുടെ ഉത്തരവ്​ കുട്ടിയുടെ അവകാശങ്ങളും താൽപര്യങ്ങളും ഹനിക്കുന്ന നടപടിയാണ്​. പെൺകുട്ടി മാനസികമായി ഏറെ സമ്മർദങ്ങൾ നേരിടുന്നുണ്ട്​.

പരീക്ഷക്ക്​ തയാറാവുകയും പരീക്ഷ എഴുതുകയും ചെയ്യേണ്ടതുണ്ട്​. കുട്ടിയുടെ താൽപര്യത്തിന്​ വിരുദ്ധമായി തടഞ്ഞു​െവക്കാൻ ശിശുക്ഷേമ സമിതിക്ക്​ അധികാരമില്ല. കുട്ടിയെ തനിക്കൊപ്പം വിട്ടയക്കണമെന്നാവശ്യപ്പെട്ടും കുട്ടിയുമായി നേരി​േട്ടാ ഫോണിലോപോലും ബന്ധപ്പെടാൻ അനുവദിക്കാത്തതിനെതിരെയും ശിശുസംരക്ഷണ സമിതിക്ക്​ നൽകിയ നിവേദനങ്ങൾ തള്ളി. കുട്ടിയെ വിട്ടുകിട്ടണ​മെന്നാവശ്യപ്പെട്ട്​ കലക്​ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

​മാതാവ്​ കലക്​ടർക്കും മറ്റ്​ അധികൃതർക്കും നൽകിയ പരാതികൾ മൂന്നുദിവസത്തിനകം പരിഗണിച്ച്​ തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ്​ വീണ്ടും ഇൗ മാസം 27ന്​ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmalayalam newsmovie newsshafeeq al qasimiImam rape Case
News Summary - Imam rape Case Mother seeks High Court-Movie News
Next Story