പീഡനം: മുൻ ഇമാമിെൻറ രണ്ട് ബന്ധുക്കൾ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമിയെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനും ബന്ധുവും റിമാൻഡിൽ. കൂടുതൽ അറസ്റ്റിനും സാധ്യത. ഇമാമിെൻറ സഹോദരന്‍ അൽഅമീൻ, ബന്ധുവും മറ്റൊരു പള്ളിയിലെ ഇമാമുമായ അഹമ്മദ് കബീർ എന്നിവരെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച നൗഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, അസ്കർ, സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവരെ പൊലീസ് കേസില്‍ പ്രതി ചേർത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം ഷെഫീക്ക് അൽ ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ നേരത്തേ കൊച്ചിയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഇപ്പോൾ അറസ്റ്റിലായ സഹോദരൻ അൽഅമീനുമായി പൊലീസ് ബംഗളൂരു ഉൾപ്പെടെ സ്ഥലങ്ങളിൽ ഇമാമിനായി പരിശോധനയും നടത്തിയിരുന്നു.
സംഭവത്തിനുശേഷം ഷെഫീക്ക് കബീറിനൊപ്പം ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനുശേഷം സഹോദരനായ നൗഷാദിനൊപ്പം ഒളിവിൽ പോെയന്നും പൊലീസ് പറയുന്നു. മുൻ ഇമാം രാജ്യം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസിെൻറ നിഗമനം. പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഷെഫീക്കിനെതിരെ പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടിയുടെ കുടുംബം ആദ്യം തയാറായിരുന്നില്ല. പിന്നീടാണ് പെൺകുട്ടി മൊഴി നൽകിയത്. ആദ്യം പോക്സോ നിയമപ്രകാരമായിരുന്നു മുൻ ഇമാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും െപൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
