പീഡനത്തിനിരയായ പെൺകുട്ടിയെ ഹാജരാക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: ഷഫീഖ് ഖാസിമി പീഡനത്തിനിരയാക്കിയ പെൺകുട്ടിയെ ഹാജരാക്കാൻ ഹൈകോടതി നിർദേശം. മാർച്ച് ആറിന് കുട്ടിയെ ഹാജര ാക്കണം. പെൺകുട്ടിയെ ശിശുേക്ഷമ സമിതിയുടെ കസ്റ്റഡിയിൽനിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നൽകി യ ഹേബിയസ്കോർപസ് ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്ന ചൈൽഡ് ഹോമിലെത്തി സഹോ ദരങ്ങൾക്കും മാതാപിതാക്കൾക്കും സന്ദർശിക്കാൻ ഹൈകോടതി നേരത്തേ അനുമതി നൽകിയിരുന്നു.
പെൺകുട്ടിയുെട താൽപര്യം പരിഗണിക്കാതെയും സ്വാഭാവിക രക്ഷാകർത്താവായ തെൻറ വാദം കേൾക്കാതെയും പത്താംക്ലാസ് പരീക്ഷ എഴുതേണ്ടതാണെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിക്കാതെയും തിരുവനന്തപുരത്തെ ചൈൽഡ് ഹോമിൽ പെൺകുട്ടിയെ പാർപ്പിച്ചിരിക്കുകയാണ്. മാതാവിെൻറ ധാർമികപിന്തുണയും സഹായവും സാന്നിധ്യവും ആവശ്യമായ പരീക്ഷാസമയത്ത് ഇത്തരമൊരിടത്ത് പാർപ്പിക്കാനുള്ള സമിതിയുടെ ഉത്തരവ് കുട്ടിയുടെ അവകാശങ്ങളും താൽപര്യങ്ങളും ഹനിക്കുന്ന നടപടിയാണ്. പെൺകുട്ടി മാനസികമായി ഏറെ സമ്മർദങ്ങൾ നേരിടുന്നുണ്ട്.
പരീക്ഷക്ക് തയാറാവുകയും പരീക്ഷ എഴുതുകയും ചെയ്യേണ്ടതുണ്ട്. കുട്ടിയുടെ താൽപര്യത്തിന് വിരുദ്ധമായി തടഞ്ഞുെവക്കാൻ ശിശുക്ഷേമ സമിതിക്ക് അധികാരമില്ല. കുട്ടിയെ തനിക്കൊപ്പം വിട്ടയക്കണമെന്നാവശ്യപ്പെട്ടും കുട്ടിയുമായി നേരിേട്ടാ ഫോണിലോപോലും ബന്ധപ്പെടാൻ അനുവദിക്കാത്തതിനെതിരെയും ശിശുസംരക്ഷണ സമിതിക്ക് നൽകിയ നിവേദനങ്ങൾ തള്ളി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കലക്ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
