Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി പോസ്റ്ററില്‍...

ബി.ജെ.പി പോസ്റ്ററില്‍ ചിത്രം: അറിയില്ല -കെ. കൃഷ്ണന്‍കുട്ടി

text_fields
bookmark_border
k krishnankutty
cancel

പാ​ല​ക്കാ​ട്: ക​ര്‍ണാ​ട​ക​യി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റി​ല്‍ ത​ന്റെ ചി​ത്ര​വും ഉ​ള്‍പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി. ജെ.​ഡി.​എ​സ് ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. പാ​ര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി സ്വ​ത​ന്ത്ര നി​ല​പാ​ടു​മാ​യി സി.​പി.​എ​മ്മി​നൊ​പ്പം മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും കൃ​ഷ്ണ​ന്‍കു​ട്ടി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഞ​ങ്ങ​ള്‍ക്ക് ബി.​ജെ.​പി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തു​പോ​ലെ സം​സ്ഥാ​ന പാ​ര്‍ട്ടി​യാ​യി നി​ല​കൊ​ള്ളാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദേ​വ​ഗൗ​ഡ​യു​ടെ പാ​ര്‍ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ല്‍ ആ​ര്‍ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കു​മോ​യെ​ന്നും കൃ​ഷ്ണ​ന്‍കു​ട്ടി ചോ​ദി​ച്ചു.

ബം​ഗ​ളൂ​രു റൂ​റ​ലി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യ മ​ഞ്ജു​നാ​ഥി​ന്റെ പോ​സ്റ്റ​റി​ലാ​ണ് കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ ചി​ത്ര​മു​ള്ള​ത്. നേ​ര​ത്തേ ബി.​ജെ.​പി​യു​മാ​യി കൈ​കോ​ര്‍ക്കാ​നു​ള്ള ദേ​വ​ഗൗ​ഡ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ ജെ.​ഡി.​എ​സ് കേ​ര​ള​ഘ​ട​കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDSK KrishnankuttyBJP poster
News Summary - Image on BJP poster - Minister K. Krishnankutty reacts
Next Story