ഇമയോട് കളിേക്കണ്ട; കളി പഠിക്കും
text_fieldsതൃശൂർ: ഒാട്ടൻതുള്ളലിൽ പലതും പറയും അതുകൊണ്ടാരും പരിഭവമരുത്. ഇനി ആർക്കെങ്കിലും പരിഭവമുണ്ടെങ്കിൽ ഇമ എസ്. കൃഷ്ണയുടെ മുന്നിലേക്ക് പോകേണ്ട. ഇൗ ഒമ്പതാം ക്ലാസുകാരിക്ക് ഒാട്ടൻതുള്ളൽ മാത്രമല്ല വഴങ്ങുക, കരാേട്ട ബ്ലാക്ക്ബെൽറ്റിെൻറ കരുത്തും കൂടെയുണ്ട്. അഞ്ചുവർഷമായി കരാേട്ട അഭ്യസിക്കുന്ന ഇമ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒാട്ടൻതുള്ളൽ മത്സരത്തിലും തകർത്തു. ഏഴാം ക്ലാസുവരെ സി.ബി.എസ്.ഇയിൽ പഠിച്ചിരുന്ന ഇമയെ കൊട്ടാരക്കര വെണ്ടാറം എസ്.ബി.എം.എം.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ മാതാവ് ശ്രീജയാണ് കേരള സിലബസിൽ പഠിക്കാൻ പ്രേരിപ്പിച്ചത്. ആത്മരക്ഷാർഥമാണ് ഏകമകളെ അടൂർ ഗോപകുമാറിെൻറ കീഴിൽ കരാേട്ട പഠിപ്പിക്കാൻ വിട്ടതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പിതാവ് രാധാകൃഷ്ണൻ പറയുന്നു. ഒാട്ടൻതുള്ളലിൽ താമരക്കുഴി കരുണാകരനാണ് പരിശീലകൻ. കൊല്ലം ജില്ല കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, സംഘനൃത്തം, സംഘഗാനം എന്നിവയിൽ മത്സരിച്ച് എ ഗ്രേഡ് ലഭിെച്ചങ്കിലും കേരള കലോത്സവത്തിലേക്ക് നറുക്ക് വീണില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
