Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു ബെഞ്ചിൽ രണ്ടു...

ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ; സ്​കൂൾ തുറക്കലിന്​ നിർദേശങ്ങളുമായി ​െഎ.എം.എ

text_fields
bookmark_border
school students
cancel

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (​െഎ.​എം.​എ) സ്വാ​ഗ​തം ചെ​യ്​​ത​ു. കാ​ര്യ​ക്ഷ​മ​മാ​യ മു​​ന്നൊ​രു​ക്കം ഇ​തി​നാ​വ​ശ്യ​മാ​ണെ​ന്നും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​മെ​ല്ലാം നി​ര്‍ബ​ന്ധ​മാ​യും വാ​ക്‌​സി​ൻ എടുത്തിരി​ക്ക​ണ​മെ​ന്നും ​െഎ.​എം.​എ നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും മു​തി​ര്‍ന്ന കു​ടും​ബാം​ഗ​ങ്ങ​ളും ക​ര്‍ശ​ന​മാ​യും വാ​ക്‌​സി​ന്‍ എ​ടു​ത്തി​രി​ക്ക​ണം. ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ ഒ​രു ബെ​ഞ്ചി​ല്‍ ഒ​േ​ന്നാ ര​ണ്ടോ കു​ട്ടി​ക​ള്‍ മാ​ത്രം സാ​മൂ​ഹി​ക അ​ക​ല​ത്തി​ലി​രി​ക്കു​ന്ന രീ​തി ന​ട​പ്പാ​ക്ക​ണം. ക്ലാ​സു​ക​ള്‍ വി​ഭ​ജി​ച്ച് പ​ഠ​നം ന​ട​ത്ത​ണം.

ഓ​ൺ​ലൈ​ന്‍/ ഓ​ഫ്​​ലൈ​ന്‍, ഹൈ​ബ്രി​ഡ് സം​വി​ധാ​നം ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഒ​രു ബാ​ച്ച് കു​ട്ടി​ക​ള്‍ ക്ലാ​സു​ക​ളി​ല്‍ ഹാ​ജ​രാ​യി പ​ഠ​നം ന​ട​ത്തു​മ്പോ​ള്‍ മ​റ്റൊ​രു ബാ​ച്ചി​ന് ഓ​ൺ​ലൈ​നാ​യും ഇൗ ​ക്ലാ​സ്​ അ​റ്റ​ന്‍ഡ് ചെ​യ്യാം. ഇൗ ​സൗ​ക​ര്യം മാ​റി​മാ​റി ക്ര​മീ​ക​രി​ക്കാം.

ക്ലാ​സു​ക​ള്‍ക്ക് ഇ​ട​വേ​ള​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​രി​ക്ക​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​കു​ന്ന കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. വി​വി​ധ ഡി​വി​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക ഇ​ട​വേ​ള ന​ല്‍കു​ക​യാ​യി​രി​ക്കും ഉ​ത്ത​മം.

മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ സി​ല​ബ​സി​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. സ്വ​ന്തം വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം. പ​ഠ​ന രീ​തി​ക​ളി​ലും കാ​ത​ലാ​യ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ഏ​റ്റ​വും പ്ര​ധാ​ന പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ കൊ​ടു​ത്ത് ക്ലാ​സു​ക​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റേ​ണ്ടി​വ​രും. സ്‌​കൂ​ളി​ലെ പ​ഠ​ന മ​ണി​ക്കൂ​റു​ക​ള്‍ കു​റ​ക്കു​ന്ന രീ​തി​യി​ല്‍ സി​ല​ബ​സ് പു​ന​രാ​വി​ഷ്‌​ക​രി​ക്ക​ണം.

കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന ട്രാ​ന്‍സ്‌​പോ​ര്‍ട്ട്​ സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​യി​രി​ക്ക​ണം. സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ലേ​ക്കാ​യി പു​ന​ര്‍വി​ന്യ​സി​ക്ക​ണം. വാ​ക്‌​സി​നെ​ടു​ക്കാ​തെ ഈ ​ഘ​ട്ട​ത്തി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം കൂ​ട്ടു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും ചെ​റി​യ കു​ട്ടി​ക​ളി​ല്‍ രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​വ​രി​ല്‍നി​ന്ന്​ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്നു​മാ​ണ് ഇ​തു​വ​രെ ന​ട​ന്ന പ​ഠ​ന​ങ്ങ​ളി​ല്‍ മ​ന​സ്സി​ലാ​കു​ന്ന​ത്.

ബ​ഹു​ഭൂ​രി​പ​ക്ഷം പേ​ര്‍ക്കും വാ​ക്‌​സി​ന്‍ ല​ഭി​ച്ചാ​ല്‍ വൈ​റ​സ്​ വ്യാ​പ​നം കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന്​ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School reopening
News Summary - ima suggests social distancing in class room
Next Story