Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എം. വിജയന്‍റെ സഹോദരൻ കൃഷ്ണൻ മരിച്ചു

text_fields
bookmark_border
ഐ.എം. വിജയന്‍റെ സഹോദരൻ കൃഷ്ണൻ മരിച്ചു
cancel

തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന്‍റെ സഹോദരൻ കുറ്റുമുക്ക് ഐനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്‍റെയു ം മൂത്തമകൻ കൃഷ്ണൻ (വിജു-52) മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരിൽ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാൻഡിനോട് ചേർന്ന് ബൈക്കിൽ വരികയായിരുന്ന വിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.

നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആർ. ക്യാമ്പിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷിനു (31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേർന്നാണ് വിജുവിനെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: ലത. മക്കൾ: കാവ്യ, കിരൺ, കൈലാസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IM Vijayan Krishnan -Kerala News
Next Story