Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എം. വിജയൻ ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്‍റ് കമാൻഡന്‍റ്

text_fields
bookmark_border
വിജയൻ നിലവിൽ കേരള പൊലീസ് ഫുട്ബാൾ ടീം ടെക്നിക്കൽ ഡയറക്ടറാണ്
im vijayan
cancel

മലപ്പുറം: കാൽപന്ത്​ രംഗത്തെ അതികായൻ ഐ.എം. വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റൻറ് കമാൻഡൻറ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാൻഡൻറ് യു. അബ്​ദുൽ കരീമി​െൻറ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു.

കേരള പൊലീസ് ഫുട്ബാൾ ടീമി​െൻറ ടെക്നിക്കൽ ഡയറക്ടർ കൂടിയായ വിജയൻ ഇനി മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കും. എം.എസ്.പി നിലമ്പൂർ ക്യാമ്പാണ് ഇപ്പോൾ പൊലീസ് ടീമി​െൻറ ആസ്ഥാനം.

സി.ഐ റാങ്കിൽ തൃപ്പൂണിത്തുറയിലെ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കവെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. എം.എസ്.പിയിൽ പുതുതായി ആരംഭിക്കുന്ന പൊലീസ് ഫുട്ബാൾ അക്കാദമിയുടെ ഡ‍യറക്ടറായി വിജയനെ ഇതിനകം നിയമിച്ചിട്ടുണ്ട്. അസി. കമാൻഡൻറുമാരും സഹതാരങ്ങളുമായ ഹബീബ് റഹ്​മാ​െൻറയും റോയ് റോജസി​െൻറയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.

പുതിയ സ്ഥാനലബ്​ധിയിൽ സന്തോഷമുണ്ടെന്നും ഫുട്ബാളിന് വളക്കൂറുള്ള നാട്ടിൽ ആരംഭിക്കുന്ന അക്കാദമിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിജയൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I.M. Vijayan is now Malappuram MSP Assistant Commandant
Next Story