കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല -കെ. സുധാകരന് മമ്പറം ദിവാകരെൻറ മറുപടി
text_fieldsകണ്ണൂർ: താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരെൻറ മറുപടി. മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്നറിയില്ലെന്ന കെ. സുധാകരെൻറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ വന്നശേഷം ഒരിക്കലും പാർട്ടിയിൽനിന്ന് പുറത്തുപോയിട്ടില്ലാത്ത താൻ ഇന്ത്യൻ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിൽനിന്നോ നെഹ്റു കുടുംബത്തിൽനിന്നോ അകന്നുപോകില്ല. കോൺഗ്രസിനുവേണ്ടി ഒരുപാട് പ്രയാസം സഹിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിനുവേണ്ടി രക്തസാക്ഷികളായവരെല്ലാം എെൻറ ഇടവും വലവും നിന്ന് പ്രവർത്തിച്ചവരാണ്. അവരെ മറന്നുകൊണ്ട് കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല. പാർട്ടി വിട്ടുപോയവരും തിരിച്ചുവന്നവരും കുറേയേറെയുണ്ടെന്നും മമ്പറം ദിവാകരൻ തുടർന്നു.

