Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അഴിമതിയുടെ ആനുകൂല്യം...

‘അഴിമതിയുടെ ആനുകൂല്യം എനിക്ക് വേണ്ട’; ജോളി മധു കയർ ബോർഡിലെ ദുരിതം പറയുന്ന കത്തിനുപിന്നാലെ ശബ്ദരേഖയും പുറത്ത്

text_fields
bookmark_border
jolly madhu
cancel

കൊ​ച്ചി: ക​യ​ർ​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ ജോളി മധുവിനെ മരണത്തിലേക്ക് തളളിവിട്ടത് മേ​ലു​ദ്യോ​ഗ​സ്ഥ​രുടെ മാനസിക പീഡനമാണെന്ന് തെളിയിക്കുന്ന കത്തിനു പിന്നാലെ ശബ്ദരേഖയും പുറത്ത്. മ​സ്‌​തി​ഷ്‌​കാ​ഘാ​തം സം​ഭ​വി​ക്കുന്നതിൽ തൊട്ട് മുൻപ് എഴുതിയ പൂർത്തിയാക്കാത്ത കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് മുൻപ് ആർ​​ക്കോ ജോളി അയച്ച ശബ്ദ സ​ന്ദേശം പുറത്താവുന്നത്.

അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ ശമ്പളം പിടിച്ചു വെച്ചും സ്ഥലം മാറ്റിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ‘അഴിമതിയുടെ ആനുകൂല്യം എനിക്ക് വേണ്ടെന്ന് പറയുന്ന​ ജോളി ശബ്ദസന്ദേശത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ കഴിയില്ലെന്നുമാണ് ജോളി മധു കത്തിൽ പറയുന്നത്. അ​ർ​ബു​ദ അ​തി​ജീ​വി​ത​യാ​യ ജോളി വലിയരീതിയിൽ മാനസിക പീഡനം അനുഭവിച്ചിരുന്നതായി നേരത്തെ തന്നെ പരാതിയുയർന്നു. ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപവൽകരിച്ചിരിക്കുന്നത്.

ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി. ഇതിനിടയിലാണ് എല്ലാ പീഡനത്തിന്റെയും തെളിവായി ജോളിയുടെ കത്ത് പുറത്ത് വരുന്നത്. തൊ​ഴി​ൽ പീ​ഡ​നം സം​ബ​ന്ധി​ച്ച് ജോ​ളി പ്ര​ധാ​ന​മ​ന്ത്രി​ക്കും രാ​ഷ്ട്ര​പ​തി​ക്കു​മു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ർ​ബു​ദ അ​തി​ജീ​വി​ത​യാ​യ​തി​നാ​ൽ സ്ഥ​ലം മാ​റ്റ​രു​തെ​ന്ന്​ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ളം ഹെ​ഡ് ഓ​ഫി​സി​ലെ സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ വെ​ണ്ണ​ല പ്ര​ണ​വം ലെ​യ്‌​നി​ൽ താ​മ​സി​ക്കു​ന്ന ജോ​ളി മ​ധു​വാ​ണ്​ (56) മ​രി​ച്ച​ത്. മ​സ്‌​തി​ഷ്‌​കാ​ഘാ​തം സം​ഭ​വി​ച്ച്‌ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഓ​ഫി​സി​ൽ നി​ര​ന്ത​രം നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചിരുന്നു.

അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​തി​നാ​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ജോ​ളി​യെ നി​ര​ന്ത​രം മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​ര​ൻ ലാ​ലി​ച്ച​ൻ ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മേ​ലു​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ട്ട്‌ ന​ൽ​കാ​ത്ത​തി​നാ​ൽ പ​ല​വ​ട്ടം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSMECrimeCoir Board
News Summary - I'm scared my case is a clear workplace harassment,' reads Coir Board employee Jolly's letter
Next Story